ഹരിഗുണ കൂട്ടിക്കുറ സംസ്ഥാന ഗണിത ശില്പശാല ആരംഭിച്ചു
ബാലവേദി പ്രവർത്തനങ്ങൾ കൂടുതൽ രസകരവും ആകർഷവുമാക്കുന്നതിനുവേണ്ടി സംസ്ഥാന ബാല വേദി ഉപമിതിയുടെ നേതൃത്തിൽ സംഘടിപ്പിക്കുന്ന ഹരിഗുണ ഗണിത ശില്പശാല തിരുവനന്തപുരത്തുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി പി.വി ദിവാകരൻ ശില്പശാല ഉൽഘാടനം ചെയ്തു. ബാലവേദി ഉപസമിതി ചെയർപേഴ്സൺഎൽ. ഷൈലജ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ , ബാലവേദി സംസ്ഥാന കൺവീനർ ജോജി കൂട്ടുമ്മേൽ , തിരുവനന്തപുരം ജില്ലാ ബാലവേദി കൺവീനർ ജി.സുരേഷ് , സംസ്ഥാന ബാല വേദി ഉപസമിതി അംഗങ്ങളായ കെ.ജി. ഹരികൃഷ്ണൻ , ഡോ .കെ. ബീന എന്നിവർക്കൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗണിതശാസ്ത്രപ്രവർത്തകരും ഗണിതാധ്യാപകരും പങ്കെടുക്കുന്നു. ഉൽഘാടന സമ്മേളനത്തിന് ശേഷം പ്രവർത്തകർ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗണിത പ്രവർത്തനങ്ങൾ അനായാസകരമാക്കുന്നതിനുവേണ്ടിയുള്ള നവീന ആശയങ്ങൾ ചർച്ച ചെയ്യുന്നു. ഗണിത പ്രവർത്തനങ്ങൾ എങ്ങനെ കുട്ടികളിലേക്ക് എത്തിക്കാം എന്നതിന്റെ നൂതനമായ പ്രവർത്തന ആവിഷ്കാരമാണ് ഹരിഗുണ കൂട്ടിക്കുറ