ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം
ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ജൂലൈ 7 രാവിലെ 10.30 ന് ആരംഭിച്ച വൈകിട്ട് 4.30ന് സമാപിച്ചു.
ഉപസമിതി ചെയർ പേഴ്സൺ എൽ ഷൈലജ അധ്യക്ഷയായ ഉദ്ഘാടനച്ചടങ്ങിൽ കോട്ടയം സിഎംഎസ് കോളേജ് മുൻപ്രിൻസി പ്പൽ പ്രൊഫ.വർഗീസ് സി. ജോഷ്വ ഉദ്ഘാടനം ചെയ്തു. ഗണിതത്തിന്റെ നിർവചനത്തിൽ തുടങ്ങി ബഹുമുഖ ബുദ്ധിയുടെ വിവിധതലങ്ങളിലൂടെ വളർന്ന് ഇന്ത്യയുടെ ഗണിതപാരമ്പര്യത്തെ വിശദീകരിച്ച ഉദ്ഘാടനപ്രസംഗം ഗണിതത്തിന്റെ സർവ്വലൗകിക ഭാഷയിലാണവസാനിച്ചത്. ബാലവേദിപ്രവർത്തകർ ഏറ്റെടുക്കാൻ പോകുന്ന ഗണിതപ്രവർത്തനത്തെക്കുറിച്ച് പുതിയ ഒരുൾക്കാഴ്ച നൽകുവാൻ ഉദ്ഘാടനപ്രസംഗം സഹായിച്ചു. ഉദ്ഘാടനത്തിന് ശേഷം ടി ലിസി പരിശീലനത്തി ന്റെ അക്കാദമികകാര്യങ്ങൾ വിശദീകരിച്ചു. ബാലവേദി ചുമതലയുള്ള സംസ്ഥാനസെക്രട്ടറി എൻ ശാന്തകുമാരി സംസാരിച്ചു.കൺവീനർ ജോജി കൂട്ടുമ്മൽ യോഗത്തിന് സ്വാഗതം ആശംസിച്ചു.
ഉദ്ഘാടനസെഷന് ശേഷം 12 മണിക്ക് പങ്കാളികൾ വിവിധ വിഷയഗ്രൂപ്പുകളായി തിരിഞ്ഞു.
ഗണിതാശയങ്ങൾ,നിർമ്മാണം,ഗണിതപരീക്ഷണങ്ങൾ,പസിലുകൾ എന്നിവയായിരുന്നു ഗ്രൂപ്പുകൾ. പരീക്ഷണങ്ങളുടെ ഗ്രൂപ്പിന് കെ.ആർ.പത്മകുമാരി,പ്രൊഫ.പി.ആർ.രാഘവൻ,ടി.ബി അനിത എന്നിവർ നേതൃത്വം നൽകി.നിർ മ്മാണത്തിന്റെ ഗ്രൂപ്പ് ഡോ.പി.സുമ,മുരളീമോഹൻ,ജി.സുരേഷ്,ടി.ആർ ബാബു എന്നിവർ നയിച്ചപ്പോൾ പസിൽ ഗ്രൂപ്പിൽ കെ.വി.എസ് കർത്ത, ഡോ.എൻ ഷാജി,കെ ജി തുളീധരൻ എന്നിവരുണ്ടായിരുന്നു. ഗണിതാശയങ്ങ ളുടെ ഗ്രൂപ്പിൽ ടി ലിസി, കെ കെ ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പ് പ്രവർത്തനം വൈകിട്ട് 3.45 വരെ നീണ്ടു. അതിനുശേഷം സമാപന സെഷനിൽ ഓരോ ഗ്രൂപ്പിൽ നിന്നും പങ്കാളികളുടെ പ്രതിനിധി കൾ അവിടെ നടന്ന പ്രവർത്തനങ്ങൾ പൊതു സദസ്സിൽ വിശദീകരിച്ചു. ഭാവിപ്രവർത്തനപരിപാടികൾ കൺ വീനർ ജോജി കൂട്ടുമ്മേൽ അവതരിപ്പിച്ചു.അതിലെ പ്രധാനഭാഗങ്ങൾ താഴെപ്പറയുന്നു.
1.ഹരിഗുണകൂട്ടിക്കുറയുടെ ജില്ലാപരിശീലനം ജൂലൈ 31ന് മുമ്പ് പൂർത്തിയാക്കണം.ഒരു മേഖലയിൽ നിന്ന് ചുരുങ്ങിയത് അഞ്ച് പ്രവർത്തകർ പങ്കെടുക്കണം. അവർ ഗണിതത്തിൽ താത്പ്പര്യമുള്ളവർ ആകണം. ഈ അഞ്ട് പേരെ മേഖലയിലെ വിവിധ ബാലവേദികളിൽ ഉപയോഗിക്കണം.
2. കുട്ടികളുടെ രചനകൾ എല്ലാ മാസവും തയ്യാറാക്കി അയക്കണം
3. ബാലവേദികളുടെ അഫിലിയേഷൻ ഉടൻ പൂർത്തിയാക്കണം
4.ജൂലൈ 21 ചാന്ദ്രദിനമാണ്. അന്ന് ചാന്ദ്ര പാർലമെൻറ്/ചാന്ദ്ര ബാലോത്സവം സംഘടിപ്പിക്കണം ഇതിനുള്ള സംസ്ഥാനതലപരിശീലനം ജൂലൈ 10ന് പരിസരകേന്ദ്രത്തിൽ നടക്കും. ഒരു ജില്ലയിൽ നിന്ന് ഒരാളാണ് പങ്കെടുക്കേണ്ടത്. ജൂലൈ 14ന് ജില്ലാതലപരിശീലനം സംഘടിപ്പിക്കണം. ചാന്ദ്രദിനാചരണം ജൂലൈ 21 മാത്രമായി ഒതുക്കണമെന്നില്ല. അതിനുമുമ്പും പിമ്പും ഈ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് പരിപാടികൾ സംഘടിപ്പിക്കാം. ബാലവേദികളിലും വിദ്യാലയങ്ങളിലും പ്രവർത്തനങ്ങൾ സംഘടി പ്പിക്കണം. എറണാകുളം ജില്ല സവിശേഷമായ തനത് പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രിപ്റ്റ് എല്ലാ ജില്ലകൾക്കും അയക്കാം.
പരിശീലന പരിപാടിയിൽ ആകെ 76 പേരാണ് പങ്കെടുത്തത്. വയനാട്, ഇടുക്കി ജില്ലകളിൽ നിന്ന് ആരും പങ്കെടുത്തില്ല. കോട്ടയം ഒഴികെയുള്ള 11 ജില്ലകളിൽ നിന്നായി 45 പേർ പങ്കെടുത്തു.കോട്ടയത്ത് നിന്ന് 32 പേരാണ് പങ്കെടുത്തത്.തൃശ്ശൂർ, പാലക്കാട്, ഇടുക്കി, വയനാട്, കാസർഗോഡ് എന്ന ജില്ലകളിലെ ജില്ലാ കൺവീനർമാർ പരിശീലന പരിപാടിയിൽ ഉണ്ടായിരുന്നില്ല. ഇത് ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു ന്നതിന് തടസ്സമായിട്ടുണ്ട്.സംസ്ഥാന ബാലശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പരിപാടിയിഷ സംബന്ധിച്ചിരുന്നു.
ജില്ലാതിരിച്ചുള്ള പങ്കാളിത്തത്തിന്റെ കണക്ക് താഴെ ചേർക്കുന്നു.
കാസർഗോഡ് 2
കണ്ണൂർ 4
കോഴിക്കോട് 1
മലപ്പുറം 4
പാലക്കാട് 5
തൃശൂർ 1
എറണാകുളം 6
ആലപ്പുഴ 7
പത്തനംതിട്ട 5
കൊല്ലം 2
തിരുവനന്തപുരം7
കോട്ടയം 32
ആകെ 76
ആകെ പങ്കാളികളിൽ 17 പേർ വനിതകളായിരുന്നു.
വൈകിട്ട് 4.30ന് പരിഷത്ത് കോട്ടയം ജില്ലാപ്രസിഡണ്ട് കെ കെ സുരേഷ് കുമാർ പരിശീലന പരി പാടിക്ക് നന്ദി പറഞ്ഞു. മലപ്പുറം ജില്ലാ കൺവീനർ സജി ജേക്കബ് പരിഷത്ത്ഗാനമാലപിച്ചതോടുകൂടി പരി ശീലനപരിപാടി സമാപിച്ചു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മേഖലാക്കമ്മിറ്റിയാണ് പരിശീലനത്തിന്റെ സംഘാടനജോലി കൾ നിർവ്വഹിച്ചത്.