യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു
ഓഗസ്റ്റ് 6, 9 – ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ‘ ഗിവ് പീസ് എ ചാൻസ് ‘ എന്ന മുദ്രാവാക്യമുയർത്തി വിശ്വമാനവികതയുടെ സന്ദേവുമായി യുദ്ധവിരുദ്ധ സംഗമങ്ങൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലും, പൊതു ഇടങ്ങളിലും സഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനാലാപനം, ചലച്ചിത്ര പ്രദർശനം , സംവാദം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
08 ആഗസ്റ്റ് 2023
വയനാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബത്തേരി സെന്റ്. മേരീസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഗീവ് പീസ് എ ചാൻസ് ‘ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റെർക് വയനാട് – ചെയർപേഴ്സൺ കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. അച്യുതൻ, കെ. എ. അഭിജിത്ത്, അനൈറ്റ എം. ജോയ്, പി. എ. അശ്വിൻ, ശ്രീജിത്ത്, ചിന്തന എന്നിവർ സംസാരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി ഉപസമിതി കൺവീനർ ഒ. കെ. പീറ്റർ സഡാക്കോ കൊക്ക് നിർമ്മാണത്തിന് നേതൃത്വം നൽകി. ഗാനാവതരണം, ഹ്രസ്വ ചിത്ര പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.