ഗീവ് പീസ് എ ചാൻസ് ; യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു 

0

ഓഗസ്റ്റ് 6, 9 – ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ‘ ഗിവ് പീസ് എ ചാൻസ് ‘ എന്ന മുദ്രാവാക്യമുയർത്തി വിശ്വമാനവികതയുടെ സന്ദേവുമായി യുദ്ധവിരുദ്ധ സംഗമങ്ങൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലും, പൊതു ഇടങ്ങളിലും സഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനാലാപനം, ചലച്ചിത്ര പ്രദർശനം , സംവാദം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.

8 ആഗസ്റ്റ്  2023

വയനാട്

പുൽപ്പള്ളി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടേയും ജയശ്രീ കോളേജിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജയശ്രീ കോളേജ് ഹാളിൽ വച്ച് ‘ഗീവ് പീസ് എ ചാൻസ്’ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. പ്രിൻസിപ്പാൾ ഡോ. എസ്. ഷിബു ഉദ്ഘാടനം ചെയ്തു. സോഷ്യോളജി വകുപ്പദ്ധ്യക്ഷ പി. എ. ബീന അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി കൺവീനർ ഒ. കെ. പീറ്റർ, നാരായണൻ, മൃദുല, കെ. എ. അഭിജിത്ത്, സ്വാതി, മീനു, കെ. പി. ആൽബിൻ, സാന്ദ്ര ബെന്നി എന്നിവർ സംസാരിച്ചു. ഗാനാവതരണം, സഡാക്കോ നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *