ഇടുക്കി ജില്ലാ പ്രവർത്തകയോഗം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ പ്രവർത്തകയോഗം 23- 6 -2024 ന് തൊടുപുഴ സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ശശിലേഖ രാഘവന്റെ അധ്യക്ഷതയിൽ ച്ചേർന്ന യോഗം ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രൊഡക്ഷൻ സെന്റർ (PPC)യുടെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വാഹകസമിതിയംഗം എം ഹരീഷ് കുമാർ വിശദീകരിച്ചു.
അടിയന്തിരമായി നടപ്പാക്കേണ്ട ഭാവി പ്രവർത്തന പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി ടി എൻ മണിലാൽ അവതരിപ്പിച്ചു. നിർവ്വാഹകസമിതിയംഗം വി വി ഷാജി, മേഖലാ സെക്രട്ടറിമാരായ കെ പിഹരിദാസ്, പി കെ ഗംഗാധരൻ, ടി ദേവകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ പ്രവർത്തകയോഗത്തിൽ അവതരിപ്പിച്ച ഭാവി പ്രവർത്തന പരിപാടി
അംഗത്വം
ജൂലൈ 30നകം 500 പുതിയ അംഗങ്ങളെ സംഘടനയുടെ ഭാഗമാക്കണം.ഓരോ മേഖലയിലെയും ജില്ലാ കമ്മിറ്റി അംഗങ്ങളും , മേഖലാ ഭാരവാഹികളും കൂടിയിരുന്ന് ഈ പ്രവർത്തനം ചിട്ടപ്പെടുത്തണം. അംഗത്വ ഫോറം ജില്ലയിൽ നിന്നും പ്രിന്റ് ചെയ്ത് നൽകുന്നതാണ്.സെപ്തംബറിൽ 1050 പുതിയ അംഗങ്ങളെന്നതാവണം ലക്ഷ്യം. അംഗത്വ ലക്ഷ്യം മേഖല തിരിച്ച് .
അടിമാലി 300, കട്ടപ്പന 250, തൊടുപുഴ 500.
പുതിയ യൂണിറ്റുകൾ
നിലവിൽ ജില്ലയിൽ 30 യൂണിറ്റുകളാണുള്ളത്. അത്
50 തായി വർദ്ധിപ്പിക്കണം .
ഊർജ്ജ ക്യാമ്പയിൻ
‘വീട്ടിൽ ഒരു ചൂടാറാപ്പെട്ടി’ ക്യാമ്പയിൻ . 2024 ജൂൺ 25 മുതൽ ജൂലൈ 25 വരെ . ഒരു യുണിറ്റ് 10 ചൂടാറാപ്പെട്ടിയും ₹1000/- പിപിസി ഉൽപ്പന്നങ്ങളും പ്രചരിപ്പിക്കണം. പിപിസി പ്രചരണാർത്ഥം യൂണിറ്റുകൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വാഹനജാഥ സംഘടിപ്പിക്കണം.
ബാലവേദി
നിലവിൽ അടിമാലി 2,കട്ടപ്പന 5,തൊടുപുഴ 8 എന്നിങ്ങനെ 15 ബാലവേദികളാണ് പ്രവർത്തിക്കുന്നത്. 25 ബാലവേദികളാണ് ഈ വർഷം ലക്ഷ്യമിടുന്നത് . ഓരോ മേഖലയിലെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം.
യൂണിറ്റ്, ക്ലസ്റ്റർതല ബാലോത്സവങ്ങൾ ജില്ലാ ബാലോത്സവം എന്നിവ ഈ വർഷം സംഘടിപ്പിക്കേണ്ടതുണ്ട്.
മാസിക
അടിയന്തിരമായി 500 മാസിക കൾ പ്രചരിപ്പിക്കണം. നിലവിലുള്ളവ ഉടനെ പുതുക്കാനാവണം. പരിഷത്ത് പ്രവർത്തകർ, സർവീസ് സഹകരണ ബാങ്ക് ,വ്യക്തികൾ, ടീച്ചർ / യൂണിറ്റ് ഏജൻസികൾ എന്നിവയിലൂടെ ലക്‌ഷ്യം നേടണം.
ഡോക്ക്യൂമെന്റേഷൻ
ജില്ലയിൽ പരിഷത്ത് സംഘടന കെട്ടിപ്പടുക്കുന്നതിന് മുൻകൈയെടുത്ത മുൻകാല പ്രവർത്തകരുടെ വിവരശേഖരണം ഈ വർഷം മേഖല സമ്മേളനങ്ങൾക്കുമുന്പ് പൂർത്തിയാക്കണം. ജില്ലയുടെ സംഘടനാ ചരിത്രം ഡോക്ക്യൂമെന്റ് ചെയ്യണം
പ്രവാസി യൂണിറ്റ്
ജില്ലയിൽ പ്രവാസി യൂണിറ്റിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മേഖലാ തലത്തിൽ സംഘടനയോട് താൽപ്പര്യമുള്ള പ്രവാസികളെ കണ്ടെത്തി യുണിറ്റ് വിപുലപ്പെടുത്തണം.
മനുഷ്യ-വന്യജീവി സംഘർഷം സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം സെമിനാർ ആഗസ്ത്/സെപ്തംബർ മാസത്തിൽ അടിമാലിയിൽ നടത്തണം.
പ്രവർത്തകയോഗങ്ങൾ
കട്ടപ്പന അടിമാലി മേഖലകളിൽ പ്രവർത്തകയോഗങ്ങൾ ജൂൺ 29/ 30 തീയതികളിൽ നടക്കണം.തൊടുപുഴ മേഖലയിൽ യൂണിറ്റ് പ്രവർത്തക യോഗങ്ങളും ഈ തീയതികളിൽ നടക്കണം.
ജില്ലാ സെക്രട്ടറി എൻ ഡി തങ്കച്ചൻ സ്വാഗതവും ട്രഷറർ കെ എൻ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.പരിഷത്തിന്റെ മൂന്ന് മേഖലകളെ പ്രതിനിധീകരിച്ച് 75 പേർ പ്രവർത്തകയോഗത്തിൽ പങ്കെടുത്തു . മുതിർന്ന പരിഷത്ത് കലജാഥാംഗം കെ ടി രാജപ്പന്റെ പരിഷത്ത് ഗാനത്തോടെടെയാണ് യോഗം ആരംഭിച്ചത്.