ഇന്ത്യാ സ്‌റ്റോറി – ശാസ്ത്ര കലാജാഥ 2025. ഇരിട്ടി മേഖല സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ:
ശാസ്ത്രകലാ ജാഥയുടെ ഇരിട്ടി മേഖലയിലെ സ്വീകരണത്തിനുള്ള സംഘാടക സമിതി, പായം കരിയാൽ നവപ്രഭ വായനശാലയിൽ, പായം പഞ്ചായത്ത് വൈസ്. പ്രസിഡന്റ്, അഡ്വ. വിനോദ്‌കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ ജാഥ വിശദീകരണം നടത്തി. വായനശാല സെക്രട്ടറി ധനേഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പായം പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി. പ്രമീള, ജില്ലകമ്മിറ്റി അംഗം, കെ. എൻ രവീന്ദ്രനാഥ്, കെ. സുരേഷ്‌മാസ്റ്റർ, ഷിതു കരിയാൽ, മേഖല സെക്രട്ടറി, പി. രവീന്ദ്രൻ, പ്രസിഡന്റ് കെ. വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ചെയർമാൻ – ഷിതു കരിയാൽ
കൺവീനർ – ധനേഷ്.
അനുബന്ധ പരിപാടികളായി, പുസ്തകപ്രചാരണം, സോപ്പ് നിർമാണപരിശീലനം, ആരോഗ്യ ബോ ധ വത്കരണ ക്‌ളാസ്സ് എന്നിവ തീരുമാനിച്ചു.