ഇന്ത്യാ സ്റ്റോറി ഉത്തര മേഖല നാടക യാത്ര സമാപിച്ചു.

0

വെറുപ്പിന്റെ രാഷ്ട്രീയം മാത്രം മുഖമുദ്രയാക്കിയ ഒരു ഭരണസംവിധാനമാണ് ഇന്ന് ഇന്ത്യയിലുള്ളത്

പി.വി. ദിവാകരൻ

നിലമ്പൂർ : 2025 ജനുവരി 19 ന് കോഴിക്കോട് ജില്ലയിലെ അത്തോളി കണ്ണിപ്പൊയിലിൽ നിന്നും പ്രയാണമാരംഭിച്ച ഇന്ത്യാ സ്റ്റോറി ഉത്തര മേഖല നാടകയാത്ര കോഴിക്കോട്, കണ്ണൂർ കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി 2025 ഫെബ്രുവരി 3 ന് നിലമ്പൂർ മേഖലയിലെ മാമാങ്കരയിൽ സമാപിച്ചു.

 2025 ജനുവരി 31ന് അരീക്കോട് താഴെ കൊഴുക്കോട്ടൂരിൽ 600ലധികം വരുന്ന പ്രേക്ഷകർക്ക് മുമ്പിൽ നാടകം അവതരിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ലയിലെ നാടകയാത്ര ആരംഭിച്ചത്. തുടർന്ന് ജില്ലയിലെ 11 കേന്ദ്രങ്ങളിലും പര്യടനം നടത്തിയ എ.എം ബാലകൃഷ്ണൻ ജാഥാ മാനേജരും സി.പി. സുരേഷ് ബാബു സഹ മാനേജരും ബിന്ദു പീറ്റർ ജാഥാ ക്യാപ്റ്റനും റിനേഷ് അരിമ്പ്ര വൈസ് കൃപ്റ്റനുമായിട്ടുള്ള നാടകയാത്രയാണ് മാമാങ്കരയിൽ സമാപിച്ചത്.വിവിധ പ്രദേശങ്ങളിൽ നിന്നായി ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ജാഥ സമാപനം നടന്നത്.

   സമാനപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷെറോണ ഉൽഘാടനം ചെയ്തു. 

സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ , ജാഥാ മാനേജർ എ.എം ബാലകൃഷ്ണൻ , ജാഥാ ക്യാപ്റ്റൻ ബിന്ദു പീറ്റർ, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി , പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് സി.പി സുരേഷ് ബാബു , സെക്രട്ടറി വി.വി മണികണ്ഠൻ എന്നിവർ സംസാരിച്ചു.

വെറുപ്പിന്റെ രാഷ്ട്രീയം മാത്രം മുഖമുദ്രയാക്കിയ ഒരു ഭരണസംവിധാനമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അതിന് കീഴിൽ ഫെഡറൽ സംവിധാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സംസ്ഥാനങ്ങളുടെ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്ന ഒരു നയമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ഗവൺമെൻ്റ് സ്വീകരിക്കുന്നതെന്നും അതിനെതിരായി ശക്തമായ ജനകീയ രോഷം ഉയർന്നുവരണമെന്നും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക ജനറൽ സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *