ഇന്ത്യാ സ്റ്റോറി നാടകയാത്ര എറണാകുളംജില്ലയിൽ ആവേശകരമായ സ്വീകരണങ്ങളോടെ പര്യടനം തുടരുന്നു.

എറണാകുളം : 7-2-2025
ആലുവ, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കൂത്താട്ടുകുളം, മുളന്തുരുത്തി ,കോലഞ്ചേരി , ആലങ്ങാട്, പാറക്കടവ്, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുന്നു.
ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് ഫെബ്രുവരി 5 ന് വൈകീട്ട് 7 മണിക്ക് തൃപ്പൂണിത്തുറ മുനിസിപ്പൽ ഓഫീസ് സി ബ്ലോക്ക് അങ്കണത്തിൽ സ്വീകരണം നൽകി. നാടകവതരണത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സദസ്സ് നഗര സഭ വൈസ് ചെയർമാൻ കെ. കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. CAPE മുൻ ഡയറക്ടർ ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി അജിത് കുമാർ, പുരോഗമന സാഹിത്യ സംഘം തൃപ്പൂണിത്തുറ മേഖല പ്രസിഡന്റ് സി. ബി. വേണുഗോപാൽ, മേഖല പ്രസിഡന്റ് എം. സി. ജിനദേവൻ ,സെക്രട്ടറി വി. കെ. ജയൻഎന്നിവർ സംസാരിച്ചു.
ജാഥാ സ്വീകരണത്തിൽ വിവിധ സംഘടനകൾ, സംഘാടക സമിതി, ജില്ല, മേഖല, യൂണിറ്റു പ്രവർത്തകർ ഉൾപ്പെടെ 150 ഓളം പേർ പങ്കെടുത്തു.















