ഇന്ത്യാ സ്റ്റോറി തെക്കൻ മേഖല നാടകയാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു

0

ആലപ്പുഴ :ഇന്ത്യാ സ്റ്റോറി തെക്കൻ മേഖല നാടകയാത്ര, ആലപ്പുഴ ജില്ലയിലെ രണ്ടാം ദിന പര്യടനം ചാരുംമൂട് മേഖലയിലെ ചുനക്കര പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ചു. മുതിർന്ന പരിഷദ് പ്രവർത്തകൻ ചുനക്കര ജനാർദ്ദനൻ നായർ എന്ന ചുനക്കര സാർ പരിപാടി ഉദ്ഘാടനം ചെയ്തതോടൊപ്പം പുസ്തകം വാങ്ങി ജാഥയെ എതിരേൽക്കുകയും ചെയ്തു. സാറിന്റെ സാന്നിധ്യം യുവതലമുറയെയും, പഴയവരെയും ഒരുപോലെ ആവേശത്തിലാക്കി.അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകൾ സദസ്സ് സാകൂതം ശ്രവിച്ചു. തുടർന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി. തലേദിവസത്തെ ജാഥ അനുഭവം അദ്ദേഹം പങ്കുവെച്ചു. നടന്ന സ്ഥലങ്ങളിലെല്ലാം ഉയർന്ന ജനപങ്കാളിത്തമു ണ്ടായിരുയെന്ന് അദ്ദേഹം പറഞ്ഞു. ആശംസ നേർന്നു പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. എസ്.രാജ്‌കുമാർ, ഡയറ്റ് അദ്ധ്യാപകൻ സുരേന്ദ്രൻ, മേഖലാ കമ്മിറ്റി അംഗം അനിതാദേവി തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിമൽകുമാർ സ്വാഗതം ആശംസിച്ചു. വിവിധ രാഷ്‌ട്രീയ, സന്നദ്ധ, യുവജന, ട്രേഡ് യൂണിയൻ, സർവീസ് സംഘടന പ്രതിനിധികൾ നാടകത്തിന്റെ സ്ക്രിപ്റ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു. കലാജാഥയുടെ പ്രാധാന്യവും ലക്ഷ്യവും ഒക്കെ ചുരുങ്ങിയ വാക്കുകളിൽ നിർവാഹക സമിതി അംഗം ശൈലജ വിശദീകരിച്ചു. തുടർന്ന് ഇന്ത്യയുടെ നടന്നതും നടക്കുന്നതും ആയ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്നതും ജനങ്ങൾക്ക് ബോധവും മുന്നറിയിപ്പും നൽകുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അരങ്ങേറി. ആദ്യന്തം കാണികളെ പിടിച്ചിരുത്താൻ നാടകത്തിനു കഴിഞ്ഞു. നാടകം കാലാനുസൃതവും,ആശയ ഗാഭീര്യവും ഉള്ളതാണെന്ന് മുഴുവൻ പേരും അഭിപ്രായപ്പെട്ടു.ഇരുന്നൂറോളം പേർ നാടകം കാണാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *