ഇന്ത്യാ സ്റ്റോറി നാടകയാത്ര കുട്ടനാട്ടിൽ സ്വാഗത സംഘം രൂപീകരിച്ചു.
2025 ഫെബ്രുവരി 8 ന് കുട്ടനാട്ടിൽ എത്തുന്ന നാടകയാത്രയെ കുട്ടനാട്ടിൽ വരവേൽക്കുന്നതിനായി നെടുമുടി കസ്തൂർബ വായനനശാലയിൽ കൂടിയ സ്വാഗതസംഘ രൂപീകരണയോഗം പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. ടി. പ്രദീപ് ഉൽഘാടനം ചെയ്തു. പരിഷത്ത് ജനശ്രദ്ധ നേടിയതിൽ മുഖ്യപങ്ക് വഹിച്ചത് കലാജാഥകളാ ണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് കലാജാഥയുടെ സംസ്ഥാനതല പരിശീലനക്യാമ്പ് കുട്ടനാട്ടിൽ നടന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.കുട്ടനാട് മേഖലാ പ്രസിഡന്റ് ടി. ജ്യോതി അധ്യക്ഷ ആയിരുന്നു. മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്കുമാർ ജാഥ എത്തുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജയചന്ദ്രൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ശശി,പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി ടി. മനു, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. ആർ. രാജ്‌മോഹൻ, അരവിന്ദ് കുമാർ പരിഷത്ത് പ്രവർത്തകരായ അഗസ്റ്റിൻ ജോസ് (മേഖലാ ട്രഷറർ)പ്രദീപ്കുമാർ (മേഖലാ ജോ. സെക്രട്ടറി)
ശ്രീജിത്ത്, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. പൊങ്ങ ഗുരുമന്ദിരം ഹാൾ കലാജാഥാ വേദിയായി തീരുമാനിച്ചു. കലാജാഥാ സ്വീകരണത്തിൻ്റെ അനുബന്ധ പരിപാടിയായി കുട്ടികളെ പങ്കെടുപ്പിച്ചു കുമാരനാശാൻ കവിതാലാപന മത്സരം നടത്തുന്നതിനും തീരുമാനിച്ചു. സ്വാഗത സംഘം ഭാരവാഹികൾ
വി. ശശി (ചെയർമാൻ) എം. ജയചന്ദ്രൻ (ജനറൽ കൺവീനർ)