ഇന്ത്യാ സ്റ്റോറിക്ക് മുണ്ടേരിയിൽ സ്വീകരണം ; സംഘാടക സമിതിയായി
മുണ്ടേരി: കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സംസ്ഥാന കലാജാഥ ‘ഇന്ത്യാ സ്റ്റോറി’ ജനുവരി 26 വൈകീട്ട് 6 മുണ്ടേരിമെട്ടയിൽ സ്വീകരണം നൽകും. ഇന്ത്യയുടെ വർത്തമാനകാല അവസ്ഥ വിവരിക്കുന്ന നാടകം സംസ്ഥാനത്താകെ ഇരുനൂറോളം കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. മുണ്ടേരിയിൽ സ്വീകരണത്തിന്‍റെ ഭാഗമായി ശാസ്ത്ര പുസ്തക പ്രചാരണം. പഞ്ചായത്തിലെ സ്‌കൂളുകളും വായനശാലകളും കേന്ദ്രീകരിച്ച് ശാസ്ത്ര ക്ലാസുകൾ എന്നീ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. സംഘാടക സമിതി ഭാരവാഹികളായി എ.പങ്കജാക്ഷൻ (ചെയർമാൻ), വി വി പ്രജീഷ്, കെ കെ സുജാത (വൈസ് ചെയർമാൻ) എ.രഞ്ജിത്ത് (ജനറൽ കൺവീനർ), പി കെ സനേഷ്, പി സുജീവൻ, എം സി കൃഷ്ൺ (ജോ. കൺവീനർ) എന്നിവർ പ്രവർത്തിക്കും.
സംഘാടകസമിതി രൂപീകരിണ യോഗത്തിൽ മൗവ്വഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.പി.ബാബു ജാഥയെക്കുറിച്ച് വിശദീകരണം നടത്തി. മുണ്ടേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പങ്കജാക്ഷൻ, സിപിഐഎം ലോക്കൽ സെക്രട്ടറി വി വി.പ്രജീഷ്, പരിഷത് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി.സുനിൽ, പട്ടൻ ഭാസ്‌കരൻ, പി. കെ. ബൈജു, മേഖലാ പ്രസിഡണ്ട് ടി.പവിത്രൻ, അഡ്വ.എം.പ്രഭാകരൻ, കെ കെ.സുജാത എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എ.രഞ്ചിത്ത് സ്വാഗതവും യൂണിറ്റ് സെക്രട്ടറി പി കെ സനേഷ് നന്ദിയും പറഞ്ഞു.