ഇന്ത്യാസ്റ്റോറി – നാടകയാത്ര – പാലക്കാട് ജില്ലയിലെ ആലത്തൂർ മേഖല – കാവശ്ശേരി യൂണിറ്റ് സ്വാഗതസംഘം രൂപീകരണയോഗം.

ഇന്ത്യാസ്റ്റോറി - കലാജാഥ പാലക്കാട് ജില്ലയിലെ ആലത്തൂർ മേഖലയിലെ കാവശ്ശേരി യൂണിറ്റ് സ്വാഗത സംഘ രൂപീകരണം
(14/01/2025) ഇന്ത്യാസ്റ്റോറി – നാടക യാത്ര –
പാലക്കാട് ജില്ലയിലെ ആലത്തൂർ മേഖലയിലെ കാവശ്ശേരി യൂണിറ്റ് സ്വാഗതസംഘം രൂപീകരണയോഗം EMLP സ്കൂളിൽ വച്ചു നടന്നു.
കാവശ്ശേരി യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ, യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
നാടകയാത്ര വരവേല്പിനെക്കുറിച്ച് പരിഷത്ത് സംസ്ഥാന സെക്രട്ടറി, പി. അരവിന്ദാക്ഷൻ വിശദീകരിച്ചു.
വിവിധ വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കാവശ്ശേരി പാലത്തൊടി യുവശക്തി ജനകീയ വായനശാലയിൽ വച്ചു കലാജാഥയ്ക്ക് സ്വീകരണം നൽകുവാൻ തീരുമാനിച്ചു.
കാവശ്ശേരി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ 10 വീട്ടുമുറ്റ ക്ലാസുകൾ നടത്തുവാനും തീരുമാനിച്ചു.
കൂടാതെ…. പുസ്തകപ്രചരണവും തീരുമാനിച്ചു.
ചെയർമാൻ :
സി. രമേഷ് കുമാർ (പ്രസിഡന്റ്, കാവശ്ശേരി ഗ്രാമപഞ്ചായത്ത് )
കൺവീനർ :
പ്രസാദ് ബാലകൃഷ്ണൻ
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാവശ്ശേരി യൂണിറ്റ് സെക്രട്ടറി )
എന്നിവരെ തിരഞ്ഞെടുത്തു.