ഇന്ത്യാ സ്റ്റോറി നാടകയാത്രാ പ്രയാണം തുടരുന്നു
വടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ ഇന്ത്യാ സ്റ്റോറി നാടകയാത്രയുടെ രണ്ടാം ദിനത്തിൽ വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നിറഞ്ഞ സദസ്സിൽ അവതരണം നടത്തി.
സ്വാഗതസംഘം ജനറൽ കൺവീനർ മോഹനൻ മണലിൽ സ്വാഗതവും വടകര നഗരസഭ വൈസ് ചെയർമാർ സതീശൻ അദ്ധ്യക്ഷതയുംവഹിച്ച ചടങ്ങിൽ ജാഥാമാനേജർ എ എം ബാലകൃഷ്ണൻ ജാഥയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നാടകയാത്രാകലാകാരന്മാർ ഇന്ത്യാ സ്റ്റോറി നാടക അവതരണം നടത്തി. രാഷ്ട്രീയ സാമൂഹിക കലാരംഗങ്ങളിലെ വിശിഷ്ട വ്യക്തികളടക്കം സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനാവലി വടകരയിൽ നാടകയാത്രയുടെ അവതരണം കാണാനെത്തി.