ഇന്ത്യാ സ്റ്റോറി” – എറണാകുളം ജില്ല പെരുമ്പാവൂർ മേഖല സംഘാടക സമിതി രൂപീകരണം
“ഇന്ത്യാ സ്റ്റോറി” നാടകയാത്രയെ സ്വീകരിക്കുന്നതിന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മേഖലയിലെ പനിച്ചയത്ത് സംഘാടക സമിതി രൂപീകരിച്ചു. പെരുമ്പാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുബി ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി ശ്രീ ടി പി ഗീവർഗീസ് നാടക യാത്രയെ കുറിച്ച് വിശദീകരിച്ചു. അശമന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ ഷാജി സരിഗ ചെയർമാൻ, ശ്രീ ശശി ടി എ കൺവീനറും ആയ സ്വാഗത സംഘം രൂപീകരിച്ചു. 24/1/2025 മുതൽ അനുബന്ധ പരിപാടികൾ ആരംഭിക്കും.