എറണാകുളം : തൃപ്പൂണിത്തുറ മേഖല “ഇന്ത്യ സ്റ്റോറി” കലാജാഥ സംഘാടകസമിതി രൂപീകരിച്ചു.
എറണാകുളം : 17th ജനു. വെള്ളി : തൃപ്പൂണിത്തുറ മേഖല “ഇന്ത്യ സ്റ്റോറി” കലാജാഥ സംഘാടകസമിതി രൂപീകരിച്ചു.
പ്രൊഫ. ഡോ. കെ. ജി. പൗലോസ് രക്ഷാധികാരിയും തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ ശ്രീമതി രമ സന്തോഷ് ചെയർപെഴസണും എം. സി. ജിനദേവൻ ജനറൽ കൺവീനറും യോഗത്തിൽ പങ്കെടുത്ത 39 പേര് കമ്മിറ്റിയംഗങ്ങളുമായിട്ടുള്ള സംഘാടകസമിതിയാണ് തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചത്.
പ്രൊഫ. ഡോ. കെ. ജി. പൗലോസ് എഡിറ്റ് ചെയ്ത “ശാസ്ത്രം ഇന്ത്യയിൽ – ചരിത്രവും വാർത്തമാനവും” എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ശാസ്ത്ര ക്ലാസ്സ് നടത്തി.
കലാജാഥ ഫെബ്രുവരി 5, ബുധനാഴ്ച്ച വൈകുന്നേരം 6 മണിക്ക് തൃപ്പൂണിത്തുറയിൽ എത്തി ചേരും.
അനുബന്ധ പരിപാടിയായി ശാസ്ത്ര ക്ലാസ്സുകളും ഗൃഹാങ്കണ സദസ്സുകളും നടത്തുവാൻ തീരുമാനിച്ചു.
മഹാത്മാ വായനശാല പ്രസിഡന്റ് എം. സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് പി. കെ. വാസു, അഡ്വ. മധുസൂദനൻ, വായനശാല സെക്രട്ടറി ദീപ രാകേഷ് എന്നിവർ പങ്കെടുത്തു.