ജലസുരക്ഷാ ജാഥാ സമാപിച്ചു
മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക് ലഭ്യമാകുന്ന വെള്ളം എന്തെല്ലാം രീതിയിൽ ഉപയോഗിക്കണം, എന്തുകൊണ്ട് സംരക്ഷിക്കണം, എങ്ങനെയെല്ലാം സംരക്ഷിക്കണം തുടങ്ങിയ വിഷയങ്ങൾ ജാഥയിലൂടെ ഉന്നയിക്കപ്പെട്ടു. മുളംതുരുത്തി ബ്ലോക്കിൽ വേനൽ എത്തുന്നതിനു മുൻപേ കുടിവെള്ള ക്ഷാമം നേരിടുമ്പോളും സ്വാഭാവിക ജല സ്രോതസുകളായ കുന്നുകളും തണ്ണീർ തടങ്ങളൂം നശിപ്പിക്കപ്പെടുകയും, യാതൊരു നിയത്രണവുമില്ലാതെ വൻ തോതിൽ ഭൂഗർഭ ജലചൂഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. ഇത്തരം വിഷയങ്ങളിൽ തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങൾ , മറ്റു ബഹുജന സംഘടനകൾ എന്നിവരൂടെ ശക്തമായ ഇടപെടൽ ഉണ്ടാകണം എന്ന് ജാഥാ അവശ്യപെട്ടു .പരിഷത് വെളിയനാട് യൂണിറ്റിലെ കൈപ്പട്ടൂരിൽ പരിസര വിഷയസമിതി ചെയർമാൻ വേണു മുളംതുരുത്തിയുടെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ കെ ഭാസ്കരൻ മാഷ് ജാഥ ഉൽഘാടനം ചെയിതു. ജില്ലാ പരിസര വിഷയ സമിതി കൺവീനർ എം എസ് മോഹൻ, ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി എ തങ്കച്ചൻ ട്രഷറർ സി ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് പി കെ രഞ്ജൻ ആയിരിന്നു ജാഥാ ക്യാപ്റ്റൻ . ഏരുവേലി യൂണിറ്റിലെ വട്ടപ്പറമ്പിൽ നടന്ന സമാപന യോഗത്തിൽ പരിസര വിഷയ സമിതി ചെയർമാൻ വേണു മുളംതുരുത്തി അധ്യക്ഷനായിരിന്നു . പരിഷത് സംസഥാന പരിസര വിഷയ സമിതി കൺവീനർ ടി പി ശ്രീശങ്കർ മുഖ്യ പ്രഭാഷണം നടത്തി. മുളംതുരുത്തി ബ്ലോക്ക് മെമ്പർ ഇന്ദിര ധർമജൻ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തു മെമ്പർ എം.കെ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. അരയങ്കാവ്, ഉദയപേരൂർ -നടക്കാവ് ,തിരുവംകുളം ചിത്രാഞ്ജലി, തുരുത്തിക്കര -മനക്കമല വെട്ടികുളം, മുളംതുരുത്തി പള്ളിത്താഴം, ഏരുവേലി ജംഗ്ഷൻ എന്നിവിടങ്ങളിൽ നടന്ന ജാഥാ സ്വീകരണത്തിൽ, ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വായനശാലകൾ, റസിഡന്റ്സ് അസോസിയേഷൻ, ക്ലബ്ബുകൾ, കുടുംബശ്രീകൾ, സമുദായ സംഘടനകൾ എന്നിവർ ജല സുരക്ഷ ജീവസുരക്ഷ എന്ന ലഘു ലേഖ ഏറ്റുവാങ്ങി സ്വീകരണം നൽകി. തൃപ്പൂണിത്തുറ മുൻസിപ്പൽ കൗൺസിലേഴ്‌സ് തിലോത്തമ സുരേഷ്, മഞ്ജു ബിനു, മുളംതുരുത്തി ഗ്രാമ പഞ്ചായത്തു മെമ്പർമാരായ നിജി ബിജു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി രവികുമാർ, കെ കെ പ്രദീപ് കുമാർ, മേഖല ജോയിന്റ് സെക്രട്ടറി ടി കെ ബിജു, മേഖല വൈസ് പ്രസിഡന്റുമാരായ കെ ജി കണ്ണൻ, ടി സി ലക്ഷ്മി, തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി സ്നേഹ എ എസ്, വെളിയനാട് യൂണിറ്റു സെക്രട്ടറി പി എം എൽദോമോൻ, ഏരുവേലി യൂണിറ്റു ജോയിന്റ് സെക്രട്ടറി ബിനോജ് വാസു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ജാഥയെ അഭിസംബോധന ചെയിതു.