നാളത്തെ തദ്ദേശഭരണം: ജനകീയ മാനിഫെസ്റ്റോ .
കണ്ണൂർ :കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നു.
ഓരോ പഞ്ചായത്തിന്റെയും നഗരസഭകളുടെയും നിലവിലുള്ള ഡാറ്റ ശേഖരണം നടത്തിയും പ്രാദേശിക സാധ്യതകളും കൂടി പരിഗണിച്ചാണ് മാനിഫെസ്റ്റോ തയ്യാറാക്കുക. ഇത് വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൈമാറും.
ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തും. വിവരശേഖരണത്തിനും ഫോക്കസ് ഗ്രൂപ്പ് ചർച്ചക്കും ശേഷം പഞ്ചായത്ത്, മുൻസിപ്പൽ തലത്തിൽ സെമിനാറകളും, വികസന ജന സഭകളും സംഘടിപ്പിക്കും.
കണ്ണൂർ ജില്ലയിലെ ജനകീയ മാനി ഫെസ്റ്റോ തയ്യാറാക്കലിൻ്റെ തുടക്കം കുറിച്ചു കൊണ്ടുള്ള ജില്ലാതല വികസന സെമിനാർ പരിഷത്ത് സംസ്ഥാന വികസന സമിതി കൺവീനർ പി.എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന സമിതി ചെയർമാൻ പി.വി രത്‌നാകരൻ അധ്യക്ഷനായി. വി.വി ബാലകൃഷ്ണൻ, കെ. കെ സുഗതൻ, ടി.വി വിജയൻ എന്നിവർ വിഷയാവതരണം നടത്തി. പരിഷത്ത് സംസ്ഥാന ട്രഷറർ കെ .വിനോദ്കുമാർ, ജില്ലാ പ്രസിഡന്റ് പി.വി .ജയശ്രി, സെക്രട്ടറി ബിജു നിടുവാലൂർ, വികസന സമിതി കൺവീനർ കെ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.