നാളെത്തെ പഞ്ചായത്ത് വിളയൂർ പഞ്ചായത്ത് ശില്പശാല
ജനകീയ മാനിഫെസ്റ്റോ
വിളയൂർ പഞ്ചായത്ത് ശില്പശാല
പട്ടാമ്പി : പാലക്കാട് ജില്ലയിലെ പട്ടാമ്പി മേഖലയിൽ ഉൾപ്പെടുന്ന വിളയൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. 2025 ആഗസ്റ്റ് 8 ന് നടന്ന ശില്പശാല വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബേബി ഗിരിജ ഉൽഘാടനം ചെയ്തു. പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചെർപ്പുളശേരി മേഖലാ കമ്മിറ്റി അംഗം ശ്രീനിവാസൻമാഷ് മുഖ്യ അവതരണം നടത്തി ചർച്ചക്കു ശേഷം കൃഷി, മൃഗസംരക്ഷണം, വനിതാ ശാക്തീകരണം, അംഗൻവാടി, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, യുവജനം, പരിസ്ഥിതി, വയോജനം, ജനകീയാസൂത്രണം
തുടങ്ങിയ വിഷയങ്ങളിൽ ഫോക്കസ് ഡിസ്കഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു.
ഫോക്കസ് ഗ്രൂപ്പുകൾ യോഗം ചേർന്ന് അടുത്ത അഞ്ചുവർഷത്തിൽ വിളയൂർ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വികസന അജണ്ട തയ്യാറാക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൗഫൽ, പഞ്ചായത്ത് അംഗം ഷാജി.ടി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടാമ്പി മേഖലാ സെക്രട്ടറി പി.ടി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒ. ശങ്കരൻകുട്ടി സ്വഗതവും പരിഷത്ത് യൂണിറ്റ് സെക്രട്ടറി ഒ. അയ്യപ്പൻ നന്ദിയും പറഞ്ഞു.