നാളത്തെ പഞ്ചായത്ത് – ഇടവ ഗ്രാമ പഞ്ചായത്ത് ശില്പശാല
വർക്കല : വർക്കല മേഖലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ നാളെത്തെ പഞ്ചായത്ത് – ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. ഇടവ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ശില്പശാല ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉൽഘാടനം ചെയ്തു. ഇടവ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജി. സരസംഗൻ അധ്യക്ഷനായിരുന്നു. പരിഷത്ത് ജില്ലാ വികസനസമിതി അംഗം റ്റി. ബാലകൃഷ്ണൻ വിഷയവതരണം നടത്തി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം. ആർ.വിമൽ കുമാർ, വർക്കല മേഖലാ സെക്രട്ടറി ജി. സുനിൽ കുമാർ, മേഖലാ ട്രഷറർ എം. സുരേഷ് കുമാർ, സ്വാഗതസംഘം കൺവീനർ ബി. രത്നാകരൻ എന്നിവർ സംസാരിച്ചു.