നാളെത്തെ പഞ്ചായത്ത് – മലയിൻകീഴ് പഞ്ചായത്ത് ശില്പശാല
നേമം: നാളെത്തെ പഞ്ചായത്ത് – ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള മലയിൻകീഴ് പഞ്ചായത്ത് തല ശില്പശാല 2025 ആഗസ്റ്റ് 10-ന് മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ വെച്ചു നടന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ഉദ്യോഗസ്ഥ മേധാവിത്വം വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷത്ത് തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി കൺവീനർ ഷിബു. എ.എസ്. ആമുഖാവതരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ ജനകീയാസൂത്രണത്തിൻ്റെ മൂന്നുപതിറ്റാണ്ടുകൾ എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ പരിസരവിഷയ സമിതി കൺവീനർ വി.ഹരിലാൽ ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകൾ എങ്ങനെ സംഘടിപ്പിക്കാം എന്ന വിഷയം അവതരിപ്പിച്ചു. നേമം ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സജനകുമാർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ. വാസുദേവൻ നായർ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗം എൽ. അനിത, മുൻപഞ്ചായത്ത് പ്രസിഡൻ്റ് ബി. അനിൽകുമാർ , മുൻ പഞ്ചായത്ത് അംഗം റ്റി. ലില്ലി,കില ഫാക്കൽറ്റി അംഗം കെ. ശശികുമാർ , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നേമം മേഖല പ്രസിഡൻ്റ് എൻ.കെ പ്രകാശൻ അധ്യക്ഷത വഹിച്ച ശില്പശാലയിൽ മലയിൻകീഴ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു . ജെ.ജെ. സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡോ.കെ. ബീന നന്ദിയും രേഖപ്പെടുത്തി.
ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ വി.ജിനു കുമാർ, നേമം മേഖല സെക്രട്ടറി പ്രഭാത് നായർ , മേഖല കമ്മിറ്റി അംഗം വേണു തോട്ടും കര, സുനിൽകുമാർ എസ് എൽ എന്നിവരും പങ്കെടുത്തു