നാളെത്തെ പഞ്ചായത്ത് പുൽപ്പള്ളി മേഖല ശില്പശാല

0

നാളെത്തെ പുൽപ്പള്ളി
വികസന ശില്പശാല 


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്സംസ്ഥാനവ്യാപകമായി നടത്തുന്ന “നാളത്തെ പഞ്ചായത്ത് ” ജനകീയ മാനിഫെസ്റ്റോ തയ്യാറക്കൽ പരിപാടിയുടെ ഭാഗമായി പുല്പള്ളി മേഖല ജനകീയവികസന ശില്പശാല പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ടി. എസ്. ദിലീപ് കുമാർ  ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ വികസന ഉപ സമിതി കൺവീനർ  എം. എം. ടോമി മാസ്റ്റർ ജനകീയസൂത്രണം എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയം അവതരിപ്പിച്ചു.  ജില്ലറിസോഴ്സ് പേഴ്സൺ  ഒ.കെ. പീറ്റർ ഫോക്കസ് ഗ്രൂപ്പ്‌ ചർച്ച എങ്ങനെ എന്ന വിഷയം അവതരിപ്പിച്ചു. കൃഷി – മണ്ണു -ജല സംരക്ഷണം, വിദ്യാഭ്യാസം സംസ്ക്കാരം, ആരോഗ്യം, ദുരന്ത നിവാരണം  കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി. ഒക്ടോബർ 2 ന് ജനകീയ മാനിഫെസ്റ്റോ പുൽപ്പള്ളിയിൽ നടക്കുന്ന വികസന ജന സഭയിൽ ജനങ്ങൾക്കായി
അവതരിപ്പിക്കുകയാണ് ലക്ഷ്യം.
പുല്പള്ളി  ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്കെ.ജെ. പോൾ, ഗ്രാമ പഞ്ചായത്ത് അംഗം ഉഷാബേബി എന്നിവർ ആശംസകൾ നേർന്നു.  വിജയ ഹയർസെക്കൻഡറി സ്കൂളിൽ പരിഷത്ത് മേഖല പ്രസിഡന്റ് സി.എം. ജോസഫിന്റെ അദ്ധ്യക്ഷതയിൽനടന്ന ശില്പശാലയിൽ മേഖല സെക്രട്ടറി റജി കെ.എം. സ്വാഗതവും യൂണിറ്റ് സെക്രട്ടറി സമിതിൽ സ്കറിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *