നാളത്തെ പഞ്ചായത്ത് ബത്തേരി മേഖല ശില്പശാല
പ്രൊഫ.കെ.ബാലഗോപാലൻ പരിഷത്ത് ജില്ല പരിസര കൺവീനർ സുൽത്താൻബത്തേരി വികസന ശില്പശാല ഉദ്ഘാടനം ചെയ്യുന്നു.
മീനങ്ങാടി:
കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ജനകീയാസൂത്രണം 29 വർഷം പിന്നിടുമ്പോൾ അതിന്റെ സത്തയും സർഗ്ഗാത്മകതയും വിലയിരുത്തി നാളത്തെ പഞ്ചായത്ത് എങ്ങനെ ആയിരിക്കണമെന്ന് ജനപങ്കാളിത്തത്തോടെ ചർച്ച ചെയ്ത് ജനകീയമാനി ഫെസ്റ്റോ തയ്യാറാക്കാനുള്ള പദ്ധതിയാണ് കേരള ശാസ്പ്രസാഹിത്യപരിഷത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സുത്താൻ ബത്തേരി മേഖല ശില്പശാല മീനങ്ങാടി സ്റ്റെർക്ക് ഹാളിൽ നടന്നു. ശില്പശാല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പരിസരവിഷയ സമിതി കൺവീനർ പ്രൊഫ: കെ. ബാലഗോപാലൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജനകീയമാനിഫെസ്റ്റോ എന്ത്? എന്തിന്? എങ്ങനെ ? എന്ന വിഷയം പരിഷത്ത് ജില്ലാ ജെൻഡർ വിഷയ സമിതി കൺവീനർ എം.കെ സുന്ദർലാൽ അവതരിപ്പിച്ചു. വികസനമാനിഫെസ്റ്റോ തുടർഘട്ടങ്ങൾ പരിഷത്ത് ജില്ലാ ഉപസമിതി കൺവീനർ എം.എം ടോമി മാഷും, ഫോക്കസ് ഗ്രൂപ്പ് എന്ത് ?എന്തിന്? എങ്ങനെ? എന്ന വിഷയം പരിഷത്ത് ജില്ലാ റിസോഴ്സ് പേഴ്സൺ പി.കെ. രാജപ്പനും, അവതരിപ്പിച്ചു. തുടർന്ന് ഫോക്കസ് ഗ്രുപ്പുകൾ രൂപീകരിക്കുകയും ചർച്ച നടത്തുകയും ചെയ്തു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത്തിന്റെ ജനകീയമാനിഫെസ്റ്റോ തയ്യാറാക്കാനാണ് ബത്തേരി മേഖല തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 2 ന് വികസന ജനസഭയിൽ മാനിഫെസ്റ്റോ ജനങ്ങൾക്കായി അവതരിപ്പിക്കും.
ബത്തേരി മേഖലാ പ്രസിഡൻ് വി.എൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.മീനങ്ങാടി യൂണിറ്റ് സെക്രട്ടറി സുദീപ് കൈലാസ് സ്വാഗതവും, മേഖലാ സെക്രട്ടറി എൻ.ടി പ്രതാപൻ നന്ദിയും പറഞ്ഞു .