നാളെത്തെ പഞ്ചായത്ത് – കഠിനംകുളം പഞ്ചായത്ത് ശില്പശാല

0

കഴക്കൂട്ടം- കഴക്കൂട്ടം മേഖലയിലെ കഠിനംകുളം പഞ്ചായത്തിൽ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള ശില്പശാല കഠിനംകുളം ബി.ആർ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിൽ വെച്ചു 2025 ആഗസ്റ്റ് 9  ന് നടന്നു. കഴക്കൂട്ടം മേഖലാ കമ്മിറ്റി അംഗം എ. അജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രൊ. ഷാജി വർക്കി വിഷയാവതരണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് കഠിനംകുളം യൂണിറ്റ് സെക്രട്ടറി വിൻസെൻ്റ്റ് ബി.പി സ്വാഗതവും കഴക്കൂട്ടം മേഖല സെക്രട്ടറി ബാബുക്കുട്ടൻ . എസ് നന്ദിയും പറഞ്ഞു. കഠിനം കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബില സക്കീർ, ജാനറ്റ് വിക്ടർ,  കുടുംബശ്രീ, ഹരിത കർമ്മ സേന, അംഗണവാടി പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് .ഹരി പ്രസാദ് , വൈസ് ചെയർമാൻ ഷിബു . ആർ, കൺവീനർ ജോർജ് വിക്ടർ
അഞ്ചുപേർ ഉൾപ്പെടുന്ന ഓൺലൈൻ റിസോഴ്സ് ടീമിനെയും ഫോക്കസ് ഗ്രൂപ്പ് കൺവീനറായി എ അജയ്കുമാറിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *