നാളെത്തെ പഞ്ചായത്ത് പുല്ലമ്പാറ പഞ്ചായത്ത് ശില്പശാല
വെഞ്ഞാറമൂട്: ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട്മേഖല യിലെ പുല്ലമ്പാറഗ്രാമപഞ്ചായത്തിൽ ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള ശില്പശാല 2025 ആഗസ്റ്റ് 11-ന് പുലമ്പാറ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്നു .പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .വി രാജേഷ് ഉദ്ഘാടനം ചെയ്തു .
അനിൽ നാരായണര് അധ്യക്ഷത വഹിച്ച ശില്പശാലയിൽ
കെ .തുളസീധരൻ സ്വാഗതം പറഞ്ഞു.
ടി .ബാലകൃഷ്ണൻ,
ആർ .ജയകുമാർ എന്നിവർ വിഷയാവതരണം നടത്തി.
അധ്യാപകർ, അംഗനവാടി ജീവനക്കാർ, ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ, ജനപ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ,MGNREGS അസിസ്റ്റൻറ് എൻജിനീയർ , ICDS സൂപ്പർവൈസർ ,VEO, പരിഷത്ത് പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതായിരുന്നു ശില്പശാല.
പങ്കെടുത്തവരെ ഉൾപ്പെടുത്തിക്കൊണ്ട് , വിദ്യാഭ്യാസം -കായികം – സംസ്കാരം എന്ന വിഷയത്തിൽ മാതൃക ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചു.
സംഘാടകസമിതി ചെയർമാനായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വി രാജേഷിനെയും കൺവീനറായി മേഖല വികസന സമിതി കൺവീനർ കെ തുളസീധരനെയും ചുമതലപ്പെടുത്തി.
10 വിഷയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയർമാനെയും കൺവീനറെയും തീരുമാനിക്കുകയും ചെയ്തു .
അക്കാദമിക് കമ്മിറ്റിയുടെ ആദ്യ കൂടിയിരിപ്പ് 13/8/25 നടക്കും.
അക്കാദമിക് കമ്മിറ്റി അംഗങ്ങൾ
തുളസീധരൻ നായർ,
വേണുഗോപാൽ ,
അനിൽ നാരായണര്,
ടി മുരളീധരൻ നായർ ,
അജയ് എസ് നായർ ,
ശിവകുമാർ ,
ജയകുമാർ,
ടി.ബാലകൃഷ്ണൻ,
P.V.രാജേഷ്,