ജനകീയമാനിഫെസ്റ്റോ – തൃപ്രങ്കോട് പഞ്ചായത്ത്

0

തൃപ്രങ്കോട് പഞ്ചായത്തിൻ്റെ വികസന പത്രികയും , ജനകീയ മാനിഫെസ്റ്റോയും തയ്യാറാക്കുന്നതിൻ്റെ ഭാഗമായി
പഞ്ചായത്ത് വിദ്യാഭ്യാസ സമിതി   ചേർന്നു ..
പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജില്ലാ കമ്മിറ്റി അംഗം ജയ് സോമനാഥൻ വിശദീകരണം നടത്തി .
ദ്വിതീയ വിവര ശേഖരണത്തോടൊപ്പം
, കായികം ,സംസ്കാരം ഫോക്കസ് ഗ്രൂപ്പുകൾ നടത്തി വികസന പത്രിക തയ്യാറാക്കേണ്ടതിനെക്കുറിച്ച് ജയ് സോമനാഥൻ വിശദീകരിച്ചു .
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഫുക്കാർ , യു എം ഹമീദ് ,
നൗഷാദ്.. തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചു വന്നവർ തങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥാ വിശകലനം നടത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു .
നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു.
വികസന പത്രിക തയ്യാറാക്കുന്നതിനും , ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിക്കുന്നതിനുമായി ഷൈജു.  പി (HM,GUPS , ചമ്രവട്ടം) കൺവീനറും,
ജോയൻ്റ് കൺവീനർമാരായി  യു.ഉണ്ണികൃഷ്ണ പിള്ള ( HM, GLPS വെട്ടം പള്ളിപ്പുറം) സുരേഷ് (ALPS, തൃപ്രങ്ങോട്) എന്നിവർ ഉൾപ്പെടുന്ന പഞ്ചായത്ത് തല കോർ ഗ്രൂപ്പ് രുപീകരിച്ചു.
പ്രൈമറി വിദ്യാഭ്യാസം, പ്രീസ്കൂൾ വിദ്യാഭ്യാസം , കായികം ,സംസ്കാരം, ലൈബ്രറി എന്നീ ഫോക്കസ് ഗ്രൂപ്പുകൾ നടത്താൻ തീരുമാനമായി .
പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോർഡിനേറ്റർ ഷൈജു പി സ്വാഗതവും കെഎസ്എസ് പി ജില്ലാ കമ്മിറ്റി അംഗം എം മധു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *