നാളത്തെ പഞ്ചായത്ത് കൽപ്പറ്റ മേഖലാ വികസന ശില്പശാല .
മുട്ടിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി മേഖലാതലങ്ങളിൽ നടപ്പിലാക്കുന്ന നാളത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ പരിപാടിയുടെ കൽപ്പറ്റ മേഖലാതല പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. വികസന സമിതി ജില്ലാ ചെയർപേഴ്സണും കൽപ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ സി. കെ. ശിവരാമൻ ആമുഖ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ വിവരശേഖരണം, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, വാർഡ് തലത്തിൽ പ്രാദേശികാവതരണങ്ങൾ, വിഷയ വിദഗ്ദ്ധരും മറ്റുമായി കൂടിയിരുപ്പുകൾ എന്നിവ നടത്തി തയ്യാറാക്കുന്ന കരട് മാനിഫെസ്റ്റോയ്ക്ക് പഞ്ചായത്ത് തലത്തിൽ എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചിരുന്ന് അവസാന രൂപം നൽകും. അത് ജനസഭയിൽ അവതരിപ്പിച്ചു കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നൽകും.
ശില്പശാലയിൽ വികസന വിഷയസമിതി ജില്ലാ കൺവീനർ എം. എം. ടോമി ‘ജനകീയ മാനിഫെസ്റ്റോ എന്ത്, എന്തിന്, എങ്ങനെ’ എന്ന വിഷയം ആസ്പദമാക്കി വിശദീകരണം നടത്തി. പി. കുഞ്ഞികൃഷ്ണൻ, കെ. വിശാലാക്ഷി, എ. ജനാർദ്ദനൻ എന്നിവർ വിഷയാവതരണം നടത്തി. മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത്, മുട്ടിൽ യൂണിറ്റ് പ്രസിഡൻ്റ് എ. കെ. മത്തായി, യൂണിറ്റ് സെക്രട്ടറി പി. വി. ഫൈസൽ, സി. എം. സുമേഷ്, എം. കെ. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ഫോക്കസ് ഗ്രൂപ്പ് ചർച്ച, അവതരണം നടത്തി.