നാളത്തെ പഞ്ചായത്ത് വികസന പത്രിക തയ്യാറാക്കൽ വയനാട് ജില്ല ശില്പശാല
പ്രൊഫ.കെ.ബാലഗോപാലൻ ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന വിദഗ്ധ സമിതി കൺവീനർ വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്നു വിശദീകരിക്കുന്നു.
മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന നാളത്തെ പഞ്ചായത്ത് ജനകീയവികസന പത്രിക തയ്യാറാക്കൽ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വികസന പത്രിക തയ്യാറാക്കൽ ശില്പശാല മീനങ്ങാടി സ്റ്റെർക്ക് ഹാളിൽ വെച്ച് നടത്തി. വൈത്തിരി, മുട്ടിൽ, മീനങ്ങാടി , പുല്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആണ് ജനകീയ വികസന പത്രിക തയ്യാറാക്കുന്നത്. ഇവിടങ്ങളിൽ ഒക്ടോബർ 2 ന് വികസന ജനസഭ നടത്തും.വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്ന വിഷയം പരിഷത്ത്ജില്ല വികസനവിദഗ്ധസമിതി കൺവീനർ പ്രൊഫ.കെ.ബാലഗോപാലൻ വിശദീകരിച്ചു. കൃഷി മണ്ണ്, ജല സംരക്ഷണം, അടിസ്ഥാന വികസനം – പാർപ്പിടം – ഊർജം, ലിംഗനീതി, ഭിന്നശേഷി – വയോജന വികസനം, ദുരന്ത നിവാരണം-കാലാവസ്ഥ വ്യതിയാനം – ജൈവ വൈവിധ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്ക്കാരം , കലാകായികം, തുടങ്ങിയ വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇ.വി. വിനോദൻ , സിറിയക്ക് സെബാസ്റ്റ്യൻ, കെ.എസ്. പ്രഭാകുമാരി , എം.കെ. സുന്ദർലാൽ , പി.എം.ബാലകൃഷ്ണൻ , കെ.ജെ.യോഹന്നാൻ, പി.അനിൽകുമാർ ,പി.യു. മർക്കോസ്, എ.കെ.ഷിബു, ടി.ആർ .സുമ എന്നിവർ അവതരിപ്പിച്ചു.പരിഷത്ത് വയനാട് ജില്ല പ്രസിഡന്റ് പി.അനിൽകുമാർ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വികസന ഉപസമിതി കൺവീനർ എം.എം. ടോമി സ്വാഗതവും പി.കെ രാജപ്പൻ റിസോഴ് സ്പേഴ്സൺ നന്ദിയും പറഞ്ഞു.