പ്രാദേശിക വികസനത്തിൻ്റെ കേരള മാതൃക: സംസ്ഥാന സെമിനാർ.
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ വികസനപത്രിക പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ജിജു .പി. അലക്സ് പ്രകാശനം ചെയ്യുന്നു.
പെരളശ്ശേരി:പ്രാദേശിക വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പുതിയ വികസന മാതൃകകൾ രൂപപ്പെടുത്താൻ ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ‘സംസ്ഥാന തല സെമിനാർ
സംഘടിപ്പിച്ചു. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ എടക്കാട് എംഎൽഎ എം .വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല അസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ മോഡറേറ്ററായി.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ് ‘നാളത്തെ പഞ്ചായത്ത്’ എന്ന വിഷയത്തിൽ പ്രബന്ധം
അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ .കെ രത്നകുമാരി, കേരള കർഷക
തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. വി ഷീബ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി
പി വി ദിവാകരൻ, പി പി ബാബു, കെ കെ സുഗതൻ,
എം .പി സനിൽകുമാർ എന്നിവർ സംസാരിച്ചു.
നാളത്തെ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് – കരട് വികസന പത്രിക ഡോ. ജിജു പി അലക്സ് പ്രകാശനം ചെയ്തു.