നാളെത്തെ പഞ്ചായത്ത്; കോട്ടയം ജില്ലാ ജനകീയ ശില്പശാല

0

കോട്ടയം:നാളെത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള കോട്ടയം ജില്ലാ ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടപ്പിച്ചു.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ  സ്വാഗതം ആശംസിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു കൊണ്ട് പ്രാദേശികഭരണക്രമം ഉദ്യോഗസ്ഥ കേന്ദ്രീകൃതമാകുന്നതായി പോയോ എന്നത് പരിശോധിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഗ്രാമസഭകളിൽ സ്ഥിരം മുഖങ്ങളുടെ ആവർത്തനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും, ഇത് മാറാനാവശ്യമായ പ്രവർത്തനങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം ഉണ്ടാകുമെന്നും പറഞ്ഞു.

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് ആശംസ പ്രസംഗം നടത്തി.
ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
പരിഷത്ത് സംസ്ഥാന വികസന ഉപസമിതി  കൺവീനർ പി എ തങ്കച്ചനും
കേരള വികസനവും പരിഷത്തും എന്ന വിഷയം മുൻ ജറൽസെക്രട്ടറി ജോജി കൂട്ടുമ്മേലും, ജനകീയ വികസന പത്രിക തയ്യാറാക്കൽ സി.ശശിയും ഫോക്കസ്സ്ഗ്രൂപ്പ്ചർച്ചകളെക്കുറിച്ച്
 കെ.ജയ്കുമാറും , എലിക്കുളം വികസന അനുഭവങ്ങൾ എസ് ഷാജിയും അവതരിപ്പിച്ചു.

മേഖലാ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെ അവതരണങ്ങൾ നടന്നു.  

മൂന്നുപതിറ്റാണ്ടോട് അടുക്കുന്ന ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഈ  അനുഭവപാഠങ്ങളെ
ശാസ്ത്രീയമായി വിശകലനം ചെയ്യുവാനും അവ നവീകരിച്ച് നാളത്തെ പഞ്ചായത്തിൻ്റെ അജണ്ടകൾ ജനങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മുമ്പിലും അവതരിപ്പിക്കുകയുമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിൽ നടത്തുന്ന പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജനകീയ മാനിഫെസ്റ്റോ ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *