തിരുവനന്തപുരം ജില്ല ഉത്തര മേഖല പ്രവർത്തകയോഗം
വെഞ്ഞാറമൂട്:
തിരുവനന്തപുരം ജില്ലയിലെ ഏഴു മേഖലകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ആദ്യ ക്ലസ്റ്റർ പ്രവർത്തകയോഗം 22/06/2025 ഞായർ രാവിലെ 10 മണി മുതൽ വെഞ്ഞാറമൂട് ഗവ.എൽ പി സ്കൂളിൽ വച്ച് നടന്നു. കിളിമാനൂർ,വർക്കല, ആറ്റിങ്ങൽ, കഴക്കൂട്ടം, നെടുമെങ്ങാട്, പാലോട്, വെഞ്ഞാറമൂട് മേഖലകളിൽ നിന്നായി 140 പ്രവർത്തകർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ജി. ഷംജി സ്വാഗതം പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ലിസി ടീച്ചർ സംസ്ഥാന സമ്മേള റിപ്പോർട്ടിംഗും ബി. രമേഷ് സംഘടനാരേഖയും പി. ഗോപകുമാർ ഭാവി രേഖയും അവതരിപ്പിച്ചു . തുടർന്ന് ഏഴ് ഗ്രൂപ്പുകളായി ഭാവി രേഖ ചർച്ച ചെയ്യുകയും പ്രവർത്തന പരിപാടി രൂപപ്പെടുത്തുകയും ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. മുരളിധരൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വെഞ്ഞാറമൂട് ടൗണിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.