ആലപ്പുഴ ജില്ല പ്രവർത്തകയോഗം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പ്രവർത്തകയോഗം 2025 ജൂൺ 22 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസിൽ വെച്ച് നടന്നു, ജില്ലയിലെ 12 മേഖലകളിൽ നിന്നായി 154 പ്രവർത്തകർ പങ്കെടുത്തു.
ജില്ല പ്രസിഡൻ്റ് ഡോ.ടി പ്രദീപ് അദ്ധ്യക്ഷനായ യോഗത്തിൽ ജില്ല സെക്രട്ടറി മുരളി കാട്ടൂർ സ്വാഗതം പറഞ്ഞു.കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ എസ് ജയകുമാർ 62-ാം സംസ്ഥാന വാർഷിക റിപ്പോർട്ടിങ്ങും, ഡോ.വി.എൻ ജയചന്ദ്രൻ സംഘടനാ രേഖയും,റ്റി.പി. തങ്കച്ചൻ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു

    തുടർന്ന് 5 ഗ്രൂപ്പുകളായി  ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു,  യൂണിറ്റ് പ്രവർത്തന കൺവെൻഷൻ,അംഗത്വം,മാസിക, സംഘടനാ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുകയും പ്രവർത്തന പരിപാടി രൂപപ്പെടുത്തുകയും ചെയ്തു. ജില്ല ജോയിൻ്റ് സെക്രട്ടറി അഡ്വ.ശ്രീരാജ് സി ആർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *