തൃശൂർ ജില്ലാ പ്രവർത്തക യോഗം
തൃശൂർ : സംസ്ഥാന സമ്മേളന തീരുമാനങ്ങളും നിർവ്വാഹക സമിതി തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി പരിഷത് ഭവനിൽ വിളച്ചു ചേർത്ത പ്രവർത്തകയോഗത്തിൽ 17 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12 1 പേർ സംബന്ധിച്ചു.
സംസ്ഥാന സമ്മേളനം എം. ഹരീഷ് കുമാറും , സംഘടനാ രേഖ കെ.പി. രവി പ്രകാശും , ഭാവി രേഖയുടെ അവതരണം വി. മനോജ് കുമാറും നടത്തി. ഭവൻ നവീകരണത്തെ സംബന്ധിച്ച് ഡോ.കാവുമ്പായി ബാലകൃഷ്ണൻ വിശദീകരിച്ചു.
തുടർന്ന് പ്രതിനിധികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി റിപോർട്ട് ചെയ്തു. എല്ലാ യൂണിറ്റ് കൺവൻഷനുകളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും , അംഗത്വം , മാസികാ ക്യാമ്പയിനുകൾ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. ജൂലൈ 5, 6 തീയ്യതികളിൽ IRTC യിൽ നടക്കുന്ന വികസന ശിൽപ്പശാലയിലെ പ്രതിനിധികളെ തെരഞ്ഞെടുത്തു.
ഡോ.കെ.വിദ്യാസാഗർ ,വി.ഡി. മനോജ് ടി.വി. മോഹൻദാസ്, ദയ എ.ഡി., ബൈജു, നൈന, ലാർസൺ സെബാസ്റ്റ്യൻ, അനിഷവി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ ജോഷി അഭ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ടി.വി. രാജു സ്വാഗതവും വൈസ് പ്രസിഡണ്ട് ജയ്മോൻ സണ്ണി നന്ദിയും പ്രകാശിപ്പിച്ചു.