ഡിജിറ്റൽ സാക്ഷരത    പരിശീലനം

0

 

തിരുവനന്തപുരം :  ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഐ.റ്റി. ഉപസമിതിയും DAKF (Democratic alliance for knowledge freedom) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ സാക്ഷരത പരിശീലനം 2025 ആഗസ്റ്റ് 10 ന് കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ നടന്നു. DAKF ജനറൽ സെക്രട്ടറി ഗോപകുമാർ പരിശീലനം ഉൽഘാടനം ചെയ്തു. ജില്ലാ ഐ.റ്റി ഉപസമിതി ചെയർ പേഴ്സൺ മണികണ്ഠൻ കാര്യവട്ടം അധ്യക്ഷത വഹിച്ച ഉൽഘാടന സെഷന് ജില്ലാ ഐ.റ്റി ഉപസമിതി കൺവീനർ രാജിത്ത്. എസ് സ്വാഗതം പറഞ്ഞു. DAKF തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പി.എസ് . രാജശേഖരനും സന്നിഹിതനായിരുന്നു.ഓൺലൈൻ സർക്കാർ സേവനങ്ങൾ എന്ന വിഷയത്തിൽ വിവേകും (സി ഡിറ്റ് ) സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കുര്യച്ചനും ക്ലാസ്സുകൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *