സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് പാലക്കാട് ജില്ല
സംഘടനാ വിദ്യാഭ്യാസക്യാമ്പ്
പി. പ്രദോഷ് ഉദ്ഘാടനം ചെയ്യുന്നു.
പരിഷത്ത് പ്രവർത്തകരിൽ ആശയ രൂപീകരണത്തിനും പരിഷത്തിൻെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനും, പാലക്കാട് ഗവൺമെൻ്റ് മോഡൽ മോയൻസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വെച്ച് ഒക്ടോബർ 1 ന് സംഘടിപ്പിച്ച പാലക്കാട് ജില്ലാ സംഘടനാ വിദ്യാഭ്യാസക്യാമ്പ് പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗവും പ്രസിദ്ധീകരണ സമിതി കൺവീനറുമായ പി. പ്രദോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. സുനിൽകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സി.ശോഭന നന്ദിയും പറഞ്ഞു. മധ്യമേഖല സെക്രട്ടറി പി. അരവിന്ദാക്ഷൻ ,കെ. എസ് സുധീർ, കെ. എസ് നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.