കലാജാഥാപ്രൊഡക്ഷൻ ക്യാമ്പ് ആരംഭിച്ചു.
ഐ. ആർ. ടി.സി പാലക്കാട് : കലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് 2024. ഡിസം 24 ചൊവ്വാഴ്ച ആരംഭിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല
സംസ്കാരം ഉപസമിതി ചെയർമാൻ ജി. രാജശേഖരൻ ആമുഖ അവതരണം നടത്തി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും ,പ്രസിഡൻ്റുമായിരുന്ന ഡോ. എൻ കെ ശശിധരൻ പിള്ള ജാഥാംഗങ്ങളോട് സംസാരിച്ചു. കലാജാഥയാണ് പരിഷത്തിലേക്കുള്ള പ്രധാന പ്രവേശിക എന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ അനുഭവവും വ്യത്യസ്തമല്ല. എന്നാൽ പരിചിതമായ രൂപത്തിലൂടെ പുതിയ കാലത്തെ അഭിസംബോധന ചെയ്യാനാവില്ല. അതുകൊണ്ട് രൂപപരമായ പരിണാമം അനിവാര്യമാണ്. ഐ. ആർ .ടി.സി. രജിസ്ട്രാർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പിൻ്റെ സുഗമമായ നടത്തിപ്പിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഐ. ആർ.ടിസി ജീവനക്കാരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അഖിലേഷിൻ്റെ പരിഷത്ത് ഗാനത്തോടെ ആദ്യ സെഷൻ അവസാനിച്ചു.