കൽപ്പറ്റ മേഖല പ്രതിമാസ വാർത്താപത്രിക പ്രകാശനം ചെയ്തു.
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പ്രതിമാസ വാർത്താപത്രിക ഗ്രാമപത്രം കൽപ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. കെ. ശിവരാമൻ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു.
മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ. ജി. ചന്ദ്രലേഖ, ജില്ലാ ജോ. സെക്രട്ടറിമാരായ എ. ജനാർദ്ദനൻ, കെ. ആർ. ചിത്രാവതി, മേഖലാ സെക്രട്ടറി കെ. എ അഭിജിത്ത്, മേഖലാ ട്രഷറർ എം. പി. മത്തായി തുടങ്ങിയവർ സംസാരിച്ചു.
വാർത്തപത്രികയുടെ ലിങ്ക് https://online.fliphtml5.com/iztsl/espk/