നവകേരള നിര്‍മ്മിതിയും കാര്‍ഷിക മേഖലയും – സംസ്ഥാന സെമിനാര്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കാർഷിക സെമിനാർ 2022 നവംബർ 26,27 തിയതികളിലായി ആലത്തൂരിൽ നടന്നു.
“നവകേരള നിർമിതിയിൽ കാർഷിക മേഖലയുടെ പങ്ക് ” എന്ന വിഷയത്തിൽ സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബി രമേശ്, സംസ്ഥാന നിർവാഹക സമിതി അംഗം വി ജി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈനി, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ, കിസാൻസഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, നിറ ഹരിതമിത്ര സൊസൈറ്റി സെക്രട്ടറി പ്രദോഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി അരവിന്ദാക്ഷൻ സ്വാഗതവും കുഴൽമന്ദം മേഖല സെക്രട്ടറി സതീഷ് കുമാർ നന്ദിയും പറഞ്ഞു.
സമ്മിശ്ര കൃഷിരീതികൾ – ഡോ. ഹിരോഷ്, സമഗ്ര കൃഷി – എം വി രശ്മി, ഐ ടി സാങ്കേതിക വിദ്യയും കാർഷിക രംഗത്തെ സാധ്യതകളും- വി ആർ റിജീഷ്, അരുൺ രവി, അരുൺ കുമാർ, സുഭാഷ് അഗ്രെസ്, എസ് എ നിസാം, കാർഷിക യന്ത്രവത്കരണം – ബി ടി നമ്പൂതിരി, സോമദാസ് എ പി പ്രദീപ്, സുനിൽ പോൾ, ശാസ്ത്രം നവകേരളത്തിന് – സംസ്ഥാന പ്രസിഡന്റ് ബി രമേശ്, കാർഷിക സംസ്കൃതി – കെ മനോഹരൻ, മണ്ണ്ജല സംരക്ഷണവും വിഭവ വിനിയോഗവും – വി കെ ബ്രിജേഷ്, തുളസി, ആർ സതീഷ് എന്നിവർ വിഷയാവതരണം നടത്തി.
ഇന്റർനെറ്റ് സൗകര്യം കൃഷിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കർഷകർ അനുഭവം പങ്കുവെച്ചു. ഉല്പന്ന ട്രേസിങ് നടപ്പാക്കുന്നതിലൂടെ ഉപഭോക്താക്കളും കർഷകരും തമ്മിലുള്ള ബന്ധം ശക്തമാകുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും സെമിനാർ വിലയിരുത്തി.
“കാർഷിക കുതിപ്പിനൊരുങ്ങുന്ന കേരളം” എന്ന വിഷയം അവതരിപ്പിച്ച് സെമിനാറിന്റെ രണ്ടാം ദിവസം ശ്രീ കെ ഡി പ്രസേനൻ എം എൽ എ ഉത്ഘാടനം ചെയ്തു.
കാർഷിക പരിസ്ഥിതി – ഡോ. ജോർജ് തോമസ്, ക്ഷീര മേഖലയും സ്വയം പര്യാപ്ത ഗ്രാമവും – ഡോ. ടി ഗിഗിൻ, കാർഷിക ഉത്പന്നങ്ങളുടെ സംഭരണം, പ്രോസസ്സിംഗ്, ഗ്രേഡിങ്, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നീ വിഷയങ്ങളിൽ യുവസംരംഭകരും സംസാരിച്ചു. സമാപന സമ്മേളനം ബഹു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉത്ഘാടനം ചെയ്തു. കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി. കെ ബാബു എം എൽ എ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബിനുമോൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മൽ, മധ്യമേഖല സെക്രട്ടറി പ്രദോഷ്, ജില്ലാ സെക്രട്ടറി കെ സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, സി ലില്ലി, എസ് ലക്ഷ്മിക്കുട്ടി, വി ജി ഗോപിനാഥ്, പി ഗോപകുമാർ, വി മനോജ്‌കുമാർ, കെ മനോഹരൻ, പി കെ നാരായണൻ,കെ എസ് നാരായണൻകുട്ടി, കൺവീനർ എ ആർ അയ്യപ്പൻ, മുഹമ്മദ് മൂസ എന്നിവർ സംസാരിച്ചു.
കെ വി എസ് കർത്താ ഡോക്യൂമെന്റഷൻ നേതൃത്വം നൽകി. അനീഷ് കുനിശ്ശേരി, സക്കീർഹുസൈൻ, ഹേമാം ഗ് മോഹൻ എന്നിവർ ഡോക്യൂമെന്റഷന് ആവശ്യമായ ചിത്രങ്ങൾ പകർത്തി.
26 ന് വൈകുന്നേരം പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു. സൗമ്യ ദിലീപിന്റെ നൃത്താവിഷ്കരം, പ്രണവം ശശിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ പരിപാടിക്ക് മോടി കൂട്ടി. വിവിധ കാർഷികോപകരണങ്ങളുടെയും പി പി സി ഉത്പന്നങ്ങളുടെയും പ്രദർശനം ഉണ്ടായിരുന്നു.