കാസറഗോഡ്ജില്ലയിൽ വിദ്യാഭ്യാസജാഥയ്ക്ക് ആവേശകരമായ സമാപനം
വിദ്യാഭ്യാസ ജാഥയുടെ മൂന്നാംദിവസം കാസറഗോഡ് ജില്ലയിലെ കോതോട്ടുപാറ ,ചായ്യോം,ചീമേനി,കാലിക്കടവ്,നടക്കാവ്,ഇളമ്പച്ചി കേന്ദ്രങ്ങളിൽ പര്യയടനംപൂർത്തിയാക്കി വിജയകരമായി സമാപിച്ചു.
മലയോരമേഖലയിലെ ജാഥാ ക്യാപ്റ്റൻ പി വി പുരുഷോത്തമൻ,മാനേജർ പികുഞ്ഞിക്കണ്ണൻ,സംസ്ഥാനട്രഷറർ പി.പി.ബാബു ,പ്രൊ എം ഗോപാലൻ, കണ്ണൂർജില്ലാ പ്രസിഡൻ്റ് പ്രദീപ്കുമാർ,സാമ്പത്തികചെയർമാൻ എ.എം ബാലകൃഷ്ണൻ എന്നിവർ വിവിധകേന്ദ്രങ്ങളിൽ സംസാരിച്ചു.
ചീമേനിയിൽ നല്കിയ സ്വീകരണത്തിന്ശേഷം ജാഥയെ കണ്ണൂർ ജില്ലയിലേക്ക് യാത്രയാക്കി.3 കേന്ദ്രങ്ങളിലായി 230 ലഘുലേഖാസെറ്റുകൾ പ്രചരിപ്പിച്ചു .ഏകദേശം 150 ൽപ്പരം ആളുകളോട് ജാഥ സംവദിച്ചു.
തീരദേശജാഥ പര്യടനം നടത്തിയ കാലിക്കടവ്,നടക്കാവ്,ഇളമ്പച്ചി കേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റൻ മിരാബായിടീച്ചർ, മാനേജർ കെ.പ്രേംരാജ്, പി.പിവേണുഗോപാലൻ ,നാരായണൻ ഒയോളം,എം വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജനപങ്കാളിത്തംകൊണ്ട് നടക്കാവ് ഇളമ്പച്ചി കേന്ദ്രങ്ങളിലെ സ്വീകരണം മികവുറ്റതായി.200ൽപ്പരം ആളുകൾ 30 കേന്ദ്രങ്ങളിലായി പങ്കെടുത്തു.
3 കേന്ദ്രളിലായി 260 ലഘുലേഖകൾ പ്രചരിപ്പിച്ചു. ജനപ്രതിനിധികൾ,ബഹുജനസംഘടനാ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. ഇളമ്പച്ചിയിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലെ കേന്ദ്രത്തിലേക്ക് ജാഥയെ യാത്രയാക്കി.