കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ്
കാട്ടായിക്കോണം RRT അംഗങ്ങൾക്ക് 10 പി.പി.ഇ. കിറ്റ്, 200 സർജിക്കൽ മാസ്ക് 300 ഗ്ലൗസ്, 50 N95 മാസ്ക് എന്നിവ കൈമാറി
തിരുവനന്തപുരം: കാട്ടായികോണം യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കാട്ടായിക്കോണം RRT അംഗങ്ങൾക്ക് 10 പി.പി.ഇ. കിറ്റ്, 200 സർജിക്കൽ മാസ്ക് 300 ഗ്ലൗസ്, 50 N95 മാസ്ക് എന്നിവ കൈമാറി. കാട്ടായിക്കോണം കൗൺസിലർ ഡി രമേശൻ ഇവ ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡണ്ട് എൻ രാജൻ, സെക്രട്ടറി ഡി ദേവപാലൻ, മേഖലാ വൈസ് പ്രസിഡണ്ട് ദീപ ബോഷി, കെ രാജ്മോഹൻ, ഷിബുകുമാർ, RRT അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഒന്നാം ഘട്ടമായിട്ടാണ് ഇത്രയും സാധനങ്ങൾ നൽകിയത്.