ജീവൻരക്ഷാ മരുന്ന് സംഭാവന നൽകി

0

കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി വിയ്യൂർ യൂണിറ്റ്

തൃശ്ശൂർ : കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി വിയ്യൂർ യൂണിറ്റ് പ്രവർത്തകർ. കൊവിഡ് രോഗികളിൽ, ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിൽ (Pulmonary Embolism) ചികിത്സിക്കാൻ ഉപയോഗിക്കുന്ന Enoxaparin എന്ന മരുന്നിന് വലിയ ക്ഷാമമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് പരിഷത്ത് പ്രവർത്തകർ മെഡിക്കൽ കോളേജിൽ മരുന്ന് എത്തിച്ച് നൽകിയത്.
ഈ ഇഞ്ചക്ഷന്റെ ഒരു വയലിന് 350 രൂ വിലയുണ്ട്. 20 വയലുകളാണ് ഇവർ നൽകിയത്. വിയ്യൂർ യൂണിറ്റ് സെക്രട്ടറി വേണുഗോപാൽ, എം എൻ ഹരി, എം കെ മനോജ് എന്നിവരിൽ നിന്ന് മെഡി. കോളേജ് ആശുപതി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെ. സൂപ്രണ്ട് ഡോ. നിഷ എം ദാസ് എന്നിവർ മരുന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *