കെ ബി ജയൻ അനുസ്മരണം

0

കെ ബി ജയന്‍ പതിനഞ്ചാമത് വാർഷിക അനുസ്മരണയോഗത്തില്‍ സംസ്ഥാന നിർവാഹക സമിതി ജി രാജശേഖരൻ "കല സമരായുധമാകുമ്പോൾ "എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു

2023 ജൂണ്‍ 23

കോട്ടയം : വൈക്കം മേഖല മുൻ പ്രസിഡന്റും 1987ലെ കലാജാഥാക്യാപ്റ്റനും അഖിലേന്ത്യാകലാജാഥ അംഗവും ആയിരുന്ന കെ ബി ജയന്റെ പതിനഞ്ചാമത് വാർഷിക അനുസ്മരണയോഗം ടി.വി. പുരം എൻ എസ് /എസ് ഓഡിറ്റോറിയത്തിൽ നടന്നു.   പൊതുപ്രവർത്തകരും വനിതകളും ഉൾപ്പെടെ 150 -ൽ അധികം ആളുകൾ പങ്കെടുത്തു. മി

പ്പിച്ചു സംസാരിച്ചു. തുടർന്ന് വൈക്കം മേഖലയുടെ കലാ ടീം ” ഞാൻ സ്ത്രീ ” , “ഇന്ത്യയുടെ മകൾ “എന്നീ  സംഗീത ശില്പങ്ങൾ അവതരിപ്പിച്ചു. വൃന്ദ പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും “കുരുന്നില ” സ്പോൺസർ ചെയ്തിരുന്നു.  കൂടാതെ  വിവിധ വ്യക്തികളും സ്ഥാപനങ്ങളും എല്ലാ ആശാപ്രവർത്തകർക്കും “അറിയാം രോഗങ്ങളെ ” എന്ന പുസ്തകവും എല്ലാ ഹരിതകർമ്മ സേനകൾക്കും “മാലിന്യപരിപാലനം ” എന്ന പുസ്തകവും സ്പോൺസർ ചെയ്ത് നൽകി. ഇവയുടെ വിതരണം സലിലമ്മ നിർവഹിച്ചു.  യൂണിറ്റ് പ്രസിഡൻറ്  സൂനമ്മ ബേബി നന്ദി പറഞ്ഞു. അനുസ്മരണ സമ്മേളനം മേഖലയിലെ പരിഷത്‌പ്രവർത്തകർക്ക് ആവേശകരമായ അനുഭവമായി.

ക്കവാറും എല്ലാവരും പതിനഞ്ചുവർഷം മുമ്പ് അന്തരിച്ച ജയന്റെ ഓർമകൾ പങ്കുവെച്ചു.  ജയന്റെ പത്നി സലിലമ്മ, സഹോദരി ബീന, പുത്രൻ വിനീഷ് എന്നിവർ പങ്കെടുത്തു.  പുത്രി വൃന്ദ കുടുംബസമേതം അബുദാബിയിൽ നിന്നും ഓൺലൈനിൽ എത്തി. മേഖലാ സെക്രട്ടറി ടി.ജി. പ്രേംനാഥ് അധ്യക്ഷനായി. ആരതി അവതരിപ്പിച്ച “പറയുവാൻ എന്തുണ്ടു വേറെ?”എന്ന സ്വാഗത ഗാനത്തോടെയാണ്  പരിപാടികൾക്ക് തുടക്കമായത്.   ടി വി പുരം യൂണിറ്റ് സെക്രട്ടറി  സുനിത സ്വാഗതം പറഞ്ഞു.  പഞ്ചായത്ത് പ്രസിഡൻറ്  കവിത റജിയാണ് യോഗം ഉദ്ഘാടനം ചെയ്തത്.  അനുസ്മരണ പ്രഭാഷണം നടത്തേണ്ടിയിരുന്ന എൻ വേണുഗോപാലിന് ശാരീരികാസ്വാസ്ഥ്യം മൂലം  നേരിട്ട് എത്താൻ കഴിയാതിരുന്നതിനാൽ അദ്ദേഹത്തിൻറെ പ്രഭാഷണം സംസ്ഥാന നിർവാഹക സമിതി അംഗം കെ രാജൻ വായിച്ച് അവതരിപ്പിച്ചു.  തുടർന്ന് സംസ്ഥാന നിർവാഹക സമിതി ജി രാജശേഖരൻ “കല സമരായുധമാകുമ്പോൾ “എന്ന വിഷയം അവതരി

 

 

Leave a Reply

Your email address will not be published. Required fields are marked *