കേരള സയൻസ് സ്ലാം 2024: സംഘാടകസമിതിയായി; ഡോ. ബി. ഇക്ബാൽ ചെയർപേഴ്സൺ

0

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് പോർട്ടലായ ‘ലൂക്ക’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സയൻസ് സ്ലാമിന്റെ നടത്തിപ്പിനായി ഡോ ബി ഇക്ബാൽ ചെയർ പേഴ്സണും ഡോ ശ്യാം കുമാർ കൺ‌വീനറുമായി 53 അംഗ സംഘാടകസമിതിക്കു രൂപം നല്കി. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നവംബർ 16–നാണു സയൻസ് സ്ലാം. ശാസ്ത്രഗവേഷകർ സാധാരണക്കാരുടെ ഭാഷയിൽ ഗവേഷണവിഷയങ്ങൾ അവതരിപ്പിക്കുന്ന മത്സരമാണ് സയൻസ് സ്ലാം. സ്ലാമിന്റെ ആദ്യറൗണ്ടിലെ മറ്റു മത്സരങ്ങൾ കൊച്ചി, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകളുടെ ആസ്ഥാനങ്ങളിലും ഫൈനൽ പാലക്കാട് ഐഐറ്റിയിലുമാണ്.

ബോട്ടണി ഡിപ്പാർട്ട്മെന്റിൽ ചേർന്ന യോഗം പ്രിൻസിപ്പൽ ഡോ. അനില ജെ. എസ്, ബി. രമേശ്, സുനിൽ കുമാർ എസ്. എൽ, ഡോ. രതീഷ് കൃഷ്ണൻ, വി. കെ. നന്ദനൻ, ഗോപകുമാർ, സുജിന ബീഗം എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. ഡോ. സജി അലക്സ്, ഡോ. സജിത്ര സി വി, ജെ ശശാങ്കൻ, ഫിദ എ. ഫാത്തിമ എന്നിവരാണ് വൈസ് ചെയർപേഴ്സണ്മാർ. ഡോ. ബോസ്കോ ലോറെൻസ്, അജിത് എൽ, ഡോ. ബിനോയ് ജെ, അനിൽകുമാർ ബി, ആമിന എസ്, അമിത, അമൃതശ്രീ എസ്, ഷിബു ജോൺ, അശോക് കുമാർ എന്നിവർ ജോയിന്റ് കൺ‌വീനർമാരായും പ്രവർത്തിക്കും.

ഡോ. അജയകമാർ ജി, ഡോ. മനോജ് കുമാർ എ, ഡോ. ഷീബ എം. എച്ഛ്, ഡോ ഗായത്രി ജി പി, ഡോ. സജിൻ, ഡോ. പ്രീത എന്നിവരാണു ചെയർപേഴൺ‌മാരും ജിനു കുമാർ വി, പി ബാബു, ഡോ. ബീന, നാഗപ്പൻ ബി, ജയചന്ദ്രൻ ആർ, മനോജ് കെ. പുതിയവിള എന്നിവർ കൺ‌വീനർമാരുമായി ധനകാര്യം, ഭക്ഷണം, സ്വീകരണം, രജിസ്ട്രേഷൻ, റെവന്യൂ, പ്രചാരണം എന്നീ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 

 

‘ലൂക്കമുതൽ ലൂസിവരെ’ ജീവപരിണാമത്തിന്റെ 400 കോടി വർഷത്തെ കഥ പറയുന്ന ‘ലൂക്ക സയൻസ് കലൻഡറും’ ശാസ്ത്രപുസ്തകങ്ങളും പരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാകേന്ദ്രം വികസിപ്പിച്ച ഉത്പന്നങ്ങളും പ്രചരിപ്പിച്ച് സയൻസ് സ്ലാമിനുള്ള ധനം സമാഹരിക്കാൻ യോഗം തീരുമാനിച്ചു. സ്ലാമിന്റെ ഭാഗമായി അനുബന്ധപരിപാടികളും സംഘടിപ്പിക്കും.

 

പരിഷത്ത് കോളെജ് യൂണിറ്റ് പ്രസിഡന്റ് ഡോ സജി അലക്സിന്റെ അദ്ധ്യക്ഷതയിൽ ഡോ. ശ്യാം കുമാർ ആമുഖാവതരണം നടത്തി. സയൻസ് സ്ലാം സംബന്ധിച്ച് ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം അരുൺ രവിയും പരിഷത്ത് നിർവാഹക സമിതിയംഗം വി കെ നന്ദനനും വിശദീകരിച്ചു. ജില്ലാസെക്രട്ടറി ഷിംജി, യൂണിറ്റ് സെക്രട്ടറി ഡോ. ഗായത്രി ജി. പി. എന്നിവരും സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *