കേരള വികസനത്തിൻ്റെ അടിസ്ഥാനം വിദ്യാഭ്യാസ പുരോഗതി – ജനറൽ സെക്രട്ടറി

0

 

 പാലക്കാട് :

കേരള വികസനത്തിൻ്റെ അടിസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മുന്നേറ്റമാണെന്നും ഈ ഗുണത നിലനിർത്തേണ്ടത് സമൂഹത്തിലെ എല്ലാവിഭാഗം മനുഷ്യരുടെയും ഉത്തരവാദിത്തമാണെന്നും ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ പറഞ്ഞു. പാലക്കാട് ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻറ് സുധീർ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോ. സെക്രട്ടറി കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഡി. മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എസ്.രമണി സാമ്പത്തിക റിപ്പോർട്ടും സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷനും ജൻ്റർ വിഷയവുമായി ബന്ധപ്പെട്ട് എൻ.എം. ഗീതയും അവതരണങ്ങൾ നടത്തി.അജയൻ മാസ്റ്റർ സ്മാരക മാസിക സമ്മാന വിതരണം മാസിക കൺവീനർ കെ.സുനിൽകുമാർ നടത്തി. ജില്ലാ ഭവനിൽ ആരംഭിക്കുന്ന യുറീക്ക ലൈബ്രറിക്ക് മേഖലകളിൽ നിന്നുമുള്ള പുസ്തക സമാഹരണവും ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ അശോകൻ്റെ നേതൃത്വത്തിൽ നടന്നു..അട്ടപ്പാടി മേഖലാ രൂപീകരണം സംബന്ധിച്ച് സി.മുഹമ്മദ് മൂസ സംസാരിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി.പ്രദോഷ് ക്രോഡീകരണം നടത്തി. പാലക്കാട്മേഖല സെകട്ടറി ഗീത നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *