കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷ പരിഷ്കാരങ്ങളും . കൊല്ലം ജില്ലാ തല ശിൽപശാല .

0

പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തി ഗുണമേൻമ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരീക്ഷാ പരിഷ്ക്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കൊല്ലം ജില്ലാതല വിദ്യാഭ്യാസ ശില്പശാല അഭിപ്രായപ്പെട്ടു. 2024 ആഗസ്റ്റ് 25 ന് കൊട്ടാരക്കര ടൗൺ യു.പി. എസിൽ. ചേർന്ന ശില്പശാലയിൽ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർപേഴ്സൺ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ശില്പശാലയിൽ SCRT സംസ്ഥാന റിസെർച്ച് അംഗം ഡോ. എൻ . സുരേഷ്കുമാർ വിഷയാവതരണം നടത്തി. വിദ്യാദ്യാസമേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ നടത്തേണ്ട പഠനമോ ചർച്ചയോ നടത്താതെയുള്ള പ്രഖ്യാപനങ്ങൾ വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കാനെ സഹായിക്കൂയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി. സ്റ്റാലിൻ, KSTA കൊല്ലം ജില്ലാ ജോയിൻ്റ് സെക്രട്ടറി ജി. ബാലചന്ദ്രൻ , പരീക്ഷത്ത് ജില്ലാ സെക്രട്ടറി എൻ. മോഹനൻ , പ്രസിഡൻ്റ് കെ. പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

 ശ്രീ നന്ദനൻ ( കൺവീനർ, ജില്ലാ വിദ്യാഭ്യാസ ഉപസമിതി) സ്വാഗതവും ജെ. അനീഷ് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

You may have missed