ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം
18 ഓഗസ്ത് 2024
വയനാട്
കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ ശാസ്ത്ര പുസ്തക നിധി ജില്ലാതല ഉദ്ഘാടനം പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ നിർവ്വഹിച്ചു. ടി പി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആദ്യ സമ്മാനാർഹർക്കായുള്ള നറുക്കെടുപ്പ് കേന്ദ്രനിർവ്വാക സമിതി അംഗം വി മനോജ് കുമാർ നിർവ്വഹിച്ചു. ഗൗതം എസ് രാജ് സമ്മാനർഹനായി. മേഖല സെക്രട്ടറി സി ജയരാജൻ പദ്ധതി വിശദീകരിച്ചു. ഒ കെ പീറ്റർ ശാസ്ത്ര ഗാനം ആലപിച്ചു. ജില്ല പ്രസിഡൻ്റ് ടി.പി. സന്തോഷ് , സെക്രട്ടറി പി അനിൽകുമാർ, നിർവ്വാഹക സമിതിയംഗം പി സുരേഷ് ബാബു, ജില്ല ട്രഷറർ പി സി ജോൺ, കൽപ്പറ്റ മേഖല സെക്രട്ടറി സി ജയരാജൻ, എ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.