പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ നാദാപുരം മേഖലയിൽ പ്രതിഷേധ പ്രചാരണ ജാഥ സംഘടിപ്പിച്ചു
NCERT പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിൽ മെയ് 21 മുതൽ 24 വരെ പ്രതിഷേധ പ്രചാരണ ജാഥ സംഘടിപ്പിച്ചു. പെരുമുണ്ടച്ചേരിയിൽ മേഖലാ പ്രസിഡണ്ട് പി.കെ അശോകൻ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മിനി ജി.പി അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ടി.രമേശൻ മാസ്റ്റർ സ്വീകരണത്തിന് നന്ദി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത ആലപിച്ച ശാസ്ത്രഗീതത്തോടു കൂടി സ്വീകരണ പരിപാടി സമാപിച്ചു.രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ അരൂരിൽ ഉശിരൻ മുദ്രാവാക്യങ്ങളുമായി യൂനിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തോടെയാണ് ജാഥയെ വരവേറ്റത്. പ്രകടനത്തിന് അരൂർ യൂനിറ്റ് പ്രസിഡണ്ട് നാണു, സെക്രട്ടറി സുജിത്ത് കെ.വി, പി.പി.ഭാസ്കരൻ, വി.എസ് കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.എം. പ്രീതയുടെ ശാസ്ത്രഗീതാലാപനത്തോടെ സ്വീകരണ പരിപാടി ആരംഭിച്ചു. സുജിത്ത്.കെ.വി. സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ.ടി.വത്സലൻ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, മേഖലാ സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു. മൂന്നാമത്തെ സ്വീകരണം തണ്ണീർപന്തലിലായിരുന്നു. യൂനിറ്റ് സെക്രട്ടറി കെ.ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രവീന്ദ്രൻ പി അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ ടി.സുമേഷ്, എ.കെ.പീതാംബരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥാ മാനേജർ അനിൽകുമാർ പേരടി സ്വീകരണത്തിന് നന്ദി പറഞ്ഞു.
പ്രതിഷേധ പ്രചാരണ ജാഥയുടെ രണ്ടാം ദിവസം കോടഞ്ചേരിയായിരുന്നു ഒന്നാമത്തെ കേന്ദ്രം. യൂനിറ്റ് വൈസ് പ്രസിഡണ്ട് സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.കെ.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.കെ.ചന്ദ്രൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു. ആവോലം സ്വീകരണ കേന്ദ്രത്തിൽ ഷീബ.എ സ്വാഗതം പറഞ്ഞു. യൂനിറ്റ് സെക്രട്ടറി രജില ടി.പി അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ടി.രമേശൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരിങ്ങണ്ണൂരിൽ യൂനിറ്റ് സെക്രട്ടറി രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി അംഗം അശോകൻ കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രീത എം ശാസ്ത്രഗീതം ആലപിച്ചു. എ.കെ.പീതാംബരൻ, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ജാഥാ ക്യാപ്റ്റൻ ടി രമേശൻ സംസാരിച്ചു.
ജാഥയുടെ മൂന്നാം ദിനത്തിൽ പരപ്പുപാറയിൽ പീതാംബരൻ മാസ്റ്ററും മേഖല സെക്രട്ടറി കെ ശശിധരനും സംസാരിച്ചു. സജിത്ത് മാസ്റ്റർ അധ്യക്ഷനായിരുന്നു.വളയത്ത് കുറ്റിക്കാട് യു പി സ്കൂളിന് മുന്നിലായിരുന്നു ജാഥ സ്വീകരണം.സി എച്ച് ഭാസ്കരൻ സ്വാഗതം പറഞ്ഞു. കൈലാസൻ അധ്യക്ഷനായിരുന്നു. പീതാംബരൻ മാസ്റ്റർ, ശശിധരൻ കെ എന്നിവർ സംസാരിച്ചു. സജിത്ത് മാസ്റ്റർ ജാഥ സ്വീകരണത്തിന് നന്ദി പറഞ്ഞു. കുറുവന്തേരി യൂണിറ്റിൽ അമ്പൂന്റെപറമ്പ് അങ്ങാടിയിലായിരുന്നു സ്വീകരണം. സുജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി കെ ഷാജി അധ്യക്ഷനായിരുന്നു. എ കെ പീതാംബരൻ മാസ്റ്റർ, കെ ശശിധരൻ എന്നിവർ സംസാരിച്ചു.
സമാപന ദിവസം വരിക്കോളിയിലെ സ്വീകരണ കേന്ദ്രത്തിൽ യൂനിറ്റ് ജോയിന്റ് സെക്രട്ടറി സാനിയ.കെ സ്വാഗതം പറഞ്ഞു. മേഖലാ കമ്മിറ്റിയംഗം പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.പ്രീത ശാസ്ത്രഗീതം ആലപിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ജാഥാ ക്യാപ്റ്റൻ ടി.രമേശൻ സംസാരിച്ചു. കുമ്മങ്കോട് ടൗണിൽ യൂനിറ്റ് സെക്രട്ടറി ആർ.കെ.പ്രകാശൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.രാജൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. എ.കെ.പീതാംബരൻ മാസ്റ്റർ, കെ.ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു. പരിഷത്ത് നാദാപുരം മേഖല വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രചാരണ ജാഥ പുറമേരിയിൽ സമാപിച്ചു. പുറമേരി ഗ്രന്ഥാലയത്തിനു സമീപത്ത് ഏർപ്പെടുത്തിയ സ്വീകരണത്തിൽ യൂനിറ്റ് സെക്രട്ടറി എം.എം.വാസു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.രമേശൻ നന്ദി പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നല്ല ജകീയ പങ്കാളിത്തമുണ്ടായി.NCERT പാഠ്യപദ്ധതിയിൽ നിന്ന് പരിണാമ തത്വങ്ങൾ നീക്കം ചെയ്തതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലയിൽ മെയ് 21 ന് പെരുമുണ്ടച്ചേരിയിൽ നിന്ന് പ്രയാണം ആരംഭിച്ച ജാഥയാണ് അരൂർ, തണ്ണീർപന്തൽ, കോടഞ്ചേരി, ആവോലം, ഇരിങ്ങണ്ണൂർ, പരപ്പുപാറ, വളയം, കുറുവന്തേരി, വരിക്കോളി, കുമ്മങ്കോട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം 24 ന് പുറമേരിയിൽ സമാപിച്ചത്.