എല്ലാക്ലാസിലും ശാസ്ത്രകേരളം മാസിക

0

മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ ചേളന്നൂർ എസ്. എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്‌കൂളിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള ശാസത്രകേരളം മാസികകൾ വിതരണം ചെയ്തു കൊണ്ട് ജില്ലാ മാസികാ ഉപസമിതി കൺവീനർ കെ ദാസാനന്ദൻ നിർവ്വഹിച്ചു..ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബിജു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്‌മിസ്ട്രസ് സെയ്‌ത ടീച്ചർ , ഗ്രാമ പഞ്ചായത്ത് അംഗം കവിത,മാസിക മുൻ മാനേജിങ്ങ് എഡിറ്റർ ഇളവനി അശോകൻ ,ജില്ലാ കമ്മറ്റി അംഗം കെ.എം ചന്ദ്രൻ, മേഖലാ സെക്രട്ടറി കെ.പി.ദാമോദരൻ, ട്രഷറർ ഐ ശ്രീകുമാർ , യൂണിറ്റ് സെക്രട്ടറി കെ. അനീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

തുടർന്ന് പരിസ്ഥിതിദിന പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കവിത. പി. കെ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഇളവനി അശോകൻ ക്ലാസ്സെടുത്തു . പരിപാടിയിൽ സ്കൂൾ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ ഷഫീർ, കൽമദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഷിൽന & പാർട്ടി നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *