കൊയിലാണ്ടി മേഖലയില്‍ കാവ് ശുചീകരണം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രസമിതി,പുലരി സ്വയം സഹായ സംഘം എന്നിവരുടെ സഹകരണത്തോടു കൂടി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാവ് ശുചീകരണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവ് യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പതിനാലാം വാർഡ് മെമ്പർ ബേബി സുന്ദർരാജ്, പതിമൂന്നാം വാർഡ് മെമ്പർ ബീന കുന്നുമ്മൽ, ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി ക്ഷേത്രം ട്രസ്റ്റി ശ്രീധരൻ നായർ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായ ജയചന്ദ്രൻ മാസ്റ്റർ, ശിവാനി കൃഷ്ണൻ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി.പി സുകുമാരൻ മാസ്റ്റര്‍ പ്ലാസ്റ്റിക് ദുരന്തത്ത കുറിച്ച് ലഘുഭാഷണം നടത്തി. മേഖലാ സെക്രട്ടറി ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു. കാവ് സംരക്ഷണത്തിനുള്ള വിവിധ പദ്ധതികൾക്കുള്ള പ്രോജക്ട് തയ്യാറാക്കി പഞ്ചായത്ത് കമ്മിറ്റിക്ക് നൽകുവാന്‍ കൂട്ടായ്മയില്‍ തീരുമാനമായി. പങ്കാളിത്തം കൊണ്ടും സവിശേഷമായ ഇടപെടലുകൾ കൊണ്ടും ജനശ്രദ്ധ ആകർഷിച്ച ഒരു പരിപാടിയായിയായിരുന്നു കൊയിലാണ്ടി മേഖലയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *