എലിക്കുളത്തും കുറിച്ചിയിലും വാർഷികം സാമാപിച്ചു.
unit samamelanam
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ എലിക്കുളത്തും ചങ്ങനാശ്ശേരിയിൽ കുറിച്ചിയിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂർത്തിയായി.
എലിക്കുളം
കാഞ്ഞിരപ്പള്ളി മേഖലയിൽ എലിക്കുളം യൂണിറ്റ് വാർഷിക സമ്മേളനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും, പരിഷത്ത് മുൻ തൃശ്ശൂർ ജില്ലാസെക്രട്ടറിയുമായ പ്രൊഫ.എം.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ആർ.മൻമഥൻ അദ്ധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് വി.പി ശശി ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസെടുത്തു.യൂണിറ്റ് സെക്രട്ടറി വൈഷ്ണവി ഷാജി റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് നയന ജേക്കബ് സംഘടനാ രേഖ അവതരിപ്പിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ടും പരിഷത്ത് ജില്ലാ കമ്മറ്റിയംഗവുമായ എസ്.ഷാജി, മേഖലാ വിദ്യാഭ്യാസ സമിതി കൺവീനർ രാധാകൃഷ്ണ പിള്ള കെ.എൻ ,മഹാത്മ ഗാന്ധി സർവ്വകലാശാല സെനറ്റ് അംഗം ഡോ.ബിജു പി.ആർ, പരിഷത്ത് മേഖല വൈസ് പ്രസിഡന്റ് എൻ.സോമനാഥൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:ശ്യാംലാൽ (പ്രസിഡണ്ട്), വൈഷ്ണവി ഷാജി (വൈസ് പ്രസിഡണ്ട്), സജി പി.ആർ, (സെക്രട്ടറി),ഐശ്വര്യ ലക്ഷ്മി (ജോ. സെക്രട്ടറി)