ഔഷധവിലവർധന : പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ലഘുലേഖയുടെ പ്രകാശനവും സെമിനാറും തൃശ്ശൂരിൽ നടന്നു.ഏപ്രിൽ ഒന്നു മുതൽ ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉല്പന്നങ്ങളു ടെയും വില കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നും ജനകീയഔഷധനയം നടപ്പാക്കണമെന്നും സെമിനാർ ഉദ്ഘാ‍നം ചെയ്തുകൊണ്ട് ഡോ.ബി.ഇക്ബാൽ പറഞ്ഞു.പെട്രോളിയം കമ്പനി കൾക്ക് മുന്നിൽ കീഴടങ്ങിയത് പോലെ മരുന്നു കമ്പനികളുടെ സമ്മർദ്ദങ്ങൾക്കു മുമ്പിലും കേന്ദ്രസർക്കാർവിധേ യത്വം കാണിച്ചിരിക്കുയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവരുന്ന സാധാരണക്കാരെയാണ് സർക്കാരിന്റെ ഈ നടപടി പ്രതികൂലമായി ബാധിക്കുക. പാവപ്പെട്ടവരുടെ മരുന്നുകടയെന്നും വികസ്വര രാജ്യങ്ങളുടെ ഫാർമസിയെന്നും വിശേഷിപ്പിക്ക പ്പെട്ടിരുന്ന ഇന്ത്യയ്ക്കാണ് ഈ ദുര്യോഗം.

ഇന്ത്യക്കാവശ്യമായ മുഴുവൻ മരുന്നുകളും ജനറിക് രൂപത്തിൽ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപന ങ്ങൾ ഉൽപ്പാദിപ്പിക്കുക, മരുന്നുകളുടെ ഇറക്കുമതി പൂർണമായും നിർത്തുക, ജി ഡി പി യുടെ യുടെ 5% തുക ആരോഗ്യമേഖലയിൽ മുടക്കുക, അനാവശ്യഔഷധചേരുവകളുടെ വിപണനം നിർത്തലാക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

കെ.എം.എസ്.ആർ.എ സംസ്ഥാനസെക്രട്ടറി അനൂപ് രാജ കെ.ജി.എൻ.. സംസ്ഥാന ട്രഷറർ എം.ബി. സുധീഷ് കുമാറിന് നൽകി ലഘുലേഖ പ്രകാശനം ചെയ്തു.

പരിഷത്ത് ജില്ലാപ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി ഒ.എൻ. അജിത് കുമാർ, കെ.ജി.പി..ജില്ലാസെക്രട്ടറി ടി.ജി. മനോജ്, പരിഷത്ത് ജില്ലാ ആരോഗ്യ വിഷയസമിതി ചെയർപെഴ്സൺ ഡോ.കെ.. ഹസീന, കൺവീനർ കെ.കെ. കസീമ എന്നിവർ പ്രസംഗിച്ചു.

അനൂപ് രാജ എം.ബി സുരേഷ് കുമാറിന് നൽകി ലഘുലേഖ പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *